E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:22 AM IST

Facebook
Twitter
Google Plus
Youtube

More in North

സനാദിന്‍റെ മരണത്തില്‍ പ്രതിഷേധിച്ച് രക്ഷിതാക്കളും സഹപാഠികളും ഉപരോധസമരം നടത്തി

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

കണ്ണൂര്‍ കാവുംഭാഗം ഹയര്‍സെക്കണ്ടറി സ്കൂളിലെ പ്ലസ് ടൂ വിദ്യാര്‍ഥി സനാദിന്‍റെ മരണത്തില്‍ പ്രതിഷേധിച്ച് രക്ഷിതാക്കളും സഹപാഠികളും സ്കൂളില്‍ ഉപരോധസമരം നടത്തി. സെല്‍ഫിയെടുത്തതിന്‍റെ പേരില്‍ അധ്യാപകരില്‍ നിന്നുണ്ടായ പീഡനം മൂലമാണ് സനാദ് ആത്മഹത്യചെയ്തതെന്നാണ് രക്ഷിതാക്കളുടെ പരാതി. 

കഴിഞ്ഞ മാസം സ്കൂള്‍ കലോല്‍സവം നടക്കുന്നതിനിടെ ക്ലാസിലുള്ള പെണ്‍കുട്ടിക്കൊപ്പം സനാദ് സെല്‍ഫിയെടുത്തതിനെ തുടര്‍ന്ന് അധ്യാപകര്‍ ഇടപെട്ടിരുന്നു. പെണ്‍കുട്ടിയുടെ വീട്ടില്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ അധ്യാപകരുടെ സാന്നിധ്യത്തില്‍ സനാദിനെ മര്‍ദിച്ചെന്നാണ് പരാതി. തുടര്‍ന്ന് സനാദ് കഴിഞ്ഞ മാസം ഇരുപത്തിയേഴിന് രാവിലെ വീട്ടിലെ മുറിക്കുള്ളില്‍ തൂങ്ങി മരിക്കുകയായിരുന്നു.മൃതദേഹം കാണാനോ സ്കൂളില്‍ പൊതുദര്‍ശനത്തിന് വെക്കാനോ അധികൃതര്‍ തയാറായില്ലെന്നും രക്ഷിതാക്കള്‍ കുറ്റപ്പെടുത്തുന്നു. 

കൂത്തുപറമ്പ് പൊലീസില്‍ നല്‍കിയ പരാതിയിലും നടപടിയുണ്ടാകാത്തതിനെ തുടര്‍ന്നാണ് രക്ഷിതാക്കള്‍ സ്കൂള്‍ മുറ്റത്ത് സമരവുമായി എത്തിയത്. നാട്ടുകാരും സഹപാഠികളും പിന്തുണയുമായി എത്തി. അധ്യാപകര്‍ക്കെതിരെ നടപടിയെടുത്തില്ലെങ്കില്‍ കലക്ടറേറ്റിന് മുന്നില്‍ നിരാഹാരസമരം ആരംഭിക്കാനാണ് രക്ഷിതാക്കളുടെ തീരുമാനം. എന്നാല്‍ അധ്യാപകരുടെ ഭാഗത്ത് തെറ്റ് സംഭവിച്ചിട്ടില്ലെന്നും പെണ്‍കുട്ടിയുടേയും സനാദിന്‍റേയും വീട്ടില്‍ വിവരം അറിയിക്കുക മാത്രമാണ് ചെയ്തതെന്നും സ്കൂള്‍ അധികൃതര്‍ വിശദീകരിച്ചു. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :