നോട്ടു നിരോധനം സൃഷ്ടിച്ച ബുദ്ധിമുട്ടുകളെപ്പറ്റി ഹ്രസ്വചിത്രം. പൈസേ വാല്യൂ ഒാഫ് മണി എന്നപേരിൽ പാലക്കാട് ആലത്തൂർ സ്വദേശി റിയാസാണ് ഹ്രസ്വചിത്രം തയ്യാറാക്കിയത്.
നോട്ടു നിരോധനത്തിന് പിന്നാലെ ട്രെയിൻ യാത്ര ചെയ്യുന്ന യുവാവ് ചില്ലറയില്ലാതെ ബുദ്ധിമുട്ടുന്ന നിമിഷങ്ങളാണ് ചിത്രത്തിന്റ പ്രമേയം. ഹൈദരാബാദിൽ നിന്ന് ട്രെയിൻ കയറി പാലക്കാട് ജംക്്ഷൻ റെയിൽവേ സ്റ്റേഷനിലിറങ്ങുന്ന യുവാവ് കയ്യിലുളള ചില്ലറ നാണയങ്ങൾ ഭിക്ഷക്കാരന് നൽകുന്നു.
അഞ്ഞൂറിന്റെയും ആയിരത്തിന്റെയും നോട്ടുകളുമായി ഭക്ഷണം കഴിക്കാൻ ഹോട്ടലിൽ എത്തിയപ്പോൾ നോട്ടുകൾ എടുക്കില്ലെന്ന ബോർഡ്.ഒടുവിൽ ഭക്ഷണം വാങ്ങാൻ പണമില്ലാതെ വന്നപ്പോൾ ഭിക്ഷക്കാനോടു തന്നെ നാണയത്തുട്ടുകൾ വാങ്ങേണ്ടിവരുന്ന അവസ്ഥ. ഇതാണ് അഞ്ചുമിനുട്ടു ദൈർഘ്യമുളള ഹ്രസ്വചിത്രത്തിലൂടെ കാണിക്കുന്നത്. ആലത്തൂർ സ്വദേശി റിയാസാണ് സംവിധായകൻ.
പാലക്കാട് ഫിലീം സൊസൈറ്റിയുടെ ഹ്രസ്വചിത്രമേളയിലേക്ക് ചിത്രം തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. കൂടാതെ സാമൂഹീകമാധ്യമങ്ങളിലൂടെയും കാഴ്ചയാകും.