കോഴിക്കോട് പയ്യോളിയില്‍ ഉപ്പ് വെള്ളത്തില്‍ മുങ്ങി ഒരു ഗ്രാമം. കോട്ടപ്പുഴയിൽ നിന്നും ഉപ്പ് വെള്ളം കയറി കൃഷി നശിച്ചതോടെ കൊളാവിപ്പാലം ഗ്രാമവാസികളുടെ ജീവിതം ദുരിതത്തിലായി.
പച്ച പുല്ലും മേയാനുള്ള പാടവും ഇല്ലാതായതോടെ കറുമ്പി പശു ആകെ സങ്കടത്തിലാണ് േമഞ്ഞ് നടന്ന വിശാലമായ പാടം മുഴുവന്‍ ഉപ്പ് വെള്ളം കേറി ഇതാ ഇങ്ങനെ പുഴപോലെയായി.ഇത് കറുമ്പി പശുവിന്റെ മാത്രം സങ്കടമല്ല കൊളാവിപ്പാലം ഗ്രാമവാസികള്‍ മുഴുവന്‍ പാടത്തെ കണ്ണീരുപ്പിന്റെ ദുരിതമറിഞ്ഞവരാണ്
പുഴയില്‍ അശാസ്ത്രീയമായി പുലിമുട്ട് നിര്‍മ്മിച്ചതാണ് കൊളാവിപ്പാടം മുഴുവന്‍ ഉപ്പ് വെള്ളം കയറാന്‍ കാരണം.പാടത്ത് നിന്നും വെള്ളം പുഴയിലേക്കൊഴുക്കാതായി ചീര്‍പ്പില്‍ ബണ്ടുകെട്ടിയത് പൂര്‍ണമായും തകര്‍ന്നു. മുപ്പതേക്കറില്‍ കൂടുതല്‍ പാടമുണ്ട്, വര്‍ഷത്തില്‍ മൂന്ന് തവണ കൃഷിയിറക്കിയിരുന്നു,പുഞ്ച കൃഷിയില്‍ നല്ല വിളവും കിട്ടിയിരുന്നു.
പുഴയുടെ രണ്ട് ഭാഗത്തും പുലിമുട്ടുകള്‍ നിര്‍മ്മിച്ചാലെ വെള്ളം പാടത്തേക്ക് കയറുന്നത് തടയാനാകു തല്കാലം ഉപ്പ് വെള്ളത്തിന് തടയിടാന്‍ തകര്‍ന്ന ബണ്ടുകളെങ്കിലും പുനര്‍ നിര്‍മിക്കേണ്ടതുണ്ട്