ക്രിക്കറ്റ് ഇതിഹാസം സച്ചിൻ തെൻഡുൽക്കറിന് സാമൂതിരിയുടെ മണ്ണിൽ ഊഷ്മളമായ സ്വീകരണം. ആസ്റ്റർ മിംസ് സ്പോർട്സ് മെഡിസിൻ വിഭാഗത്തിന്റെ ഉദ്ഘാടനത്തിനായാണ് സച്ചിൻ കോഴിക്കോട് എത്തിയത്.
ക്രിക്കറ്റിലെ ദൈവത്തെ അടുത്തുകാണാൻ മണിക്കൂറുകളോളമാണ് പൊരിവെയിലത്ത് ആരാധകർ കാത്തുനിന്നത്. കാത്തിപ്പിന് വിരാമമിട്ട് സച്ചിൻ വേദിയിലേയ്ക്ക് എത്തിയതോടെ ആവേശം അണപൊട്ടി.
ആരാധകരുടെ ആവേശത്തിൽ സച്ചിനും അലിഞ്ഞു. പിന്നെ ഇതിഹാസതാരത്തിന്റെ വാക്കുകൾക്കായി കാത്തിരിപ്പ്. രണ്ടാം വട്ടം കോഴിക്കോട് എത്തിയതിന്റെ സന്തോഷം പങ്കുവച്ച സച്ചൻ, കേരള ബ്ലാസ്റ്റേഴ്സിന് മലയാളികൾ നൽകിയ പിന്തുണയെ നന്ദിയോടെ ഓർത്തു.
തടിച്ചുകൂടിയ ആരാധകർക്കൊപ്പം സെൽഫിയും പകർത്തിയാണ് സച്ചിൻ മടങ്ങിയത്.