ഇക്കോ ടൂറിസം കേന്ദ്രമായ കാസർകോട്ടെ റാണിപുരം മലയിൽ കുന്നിടിച്ച് നിരത്തി അനധികൃത റിസോർട്ട് നിർമാണത്തിന് ശ്രമം. സംരക്ഷിത വനാതിർത്തിയോട് ചേർന്നാണ് കുന്ന് ഇടിച്ചു നിരത്തുന്നത്. പരാതി നൽകിയിട്ടും നടപടിയെടുക്കാൻ റവന്യു വകുപ്പ് തയ്യാറായിട്ടില്ല
പുൽമേടുകള്‍ നിറഞ്ഞ റാണിപുരം വിനോദ സഞ്ചാര കേന്ദ്രത്തിലേക്കുള്ള വഴി തുടങ്ങുന്നിടത്താണ് സ്വകാര്യ വ്യക്തികൾ കുന്നിടിച്ച് കൂട്ടുന്നത്. സംരക്ഷിത വനാതിർത്തിയോട് ചേർന്ന് എഴുപത് അടിയിലെറ ഉയരത്തിൽ ഇടിച്ച് നിരത്തി കഴിഞ്ഞു. കൂറ്റൻ പാറകൾ എപ്പോൾ വേണമെങ്കിലും അടർന്ന് വീഴാവുന്ന അവസ്ഥയിലാണുള്ളത്.കസ്തൂരി രംഗൻ റിപ്പോർട്ടിൽ പരിസ്ഥിതിലോല പ്രദേശമെന്ന് രേഖപ്പെടുത്തിയ സ്ഥലം അനുമതിയൊന്നുമില്ലാതെയാണ ഇടിച്ച് നിരപ്പാക്കുന്നതെന്ന് ആരോപണമുണ്ട്.
റിസോർട്ട് കെട്ടുന്നതിന് വേണ്ടിയാണ് കുന്നിടിക്കുന്നത്. ഇതു സംബന്ധിച്ച് ജില്ല കലക്ടർ അടക്കമുള്ളവർക്ക് നാട്ടുകാർ പരാതി നൽകിയെങ്കിലും സ്ഥലം സന്ദർശിക്കാൻ പോലും റവന്യു വകുപ്പ് തയ്യാറായിട്ടില്ല.