E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:22 AM IST

Facebook
Twitter
Google Plus
Youtube

More in North

തലശേരിയില്‍ ജനവാസകേന്ദ്രത്തിലേക്ക് മദ്യവില്‍പനശാല മാറ്റിസ്ഥാപിച്ചതിനെതിരെ പ്രതിഷേധം

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

തലശേരിയില്‍ ജനവാസകേന്ദ്രത്തിലേക്ക് മദ്യവില്‍പനശാല മാറ്റിസ്ഥാപിച്ചതിനെതിരെ പ്രതിഷേധം. ടി.സി.മുക്കില്‍നിന്നും കായത്തേക്ക് മാറ്റിയ മദ്യവില്‍പനശാല നാട്ടുകാരുടെ ശക്തമായ എതിര്‍പ്പിനെതുടര്‍ന്ന് പൂട്ടി. 

ദേശീയപാതയോരത്തുനിന്ന് മദ്യവില്‍പന ശാലകള്‍ മാറ്റണമെന്ന സുപ്രീംകോടതി ഉത്തരവിന്‍റെ അടിസ്ഥാനത്തിലാണ് ടിസി മുക്കിലെ മദ്യവില്‍പ്പനകേന്ദ്രം കായത്ത് വാര്‍ഡിലെ ജനവാസകേന്ദ്രത്തിലേക്ക് മാറ്റിയത്. ഗുഡ്ഷെഡ് റോഡിന് സമീപം സ്വകാര്യവ്യക്തിയുടെ സ്ഥലത്തെ കെട്ടിടത്തില്‍ രഹസ്യമായി ബവിറീജസ് ഷോപ്പ് ആരംഭിക്കുകയും ചെയ്തു.വിവരമറിഞ്ഞ് മദ്യംവാങ്ങാന്‍ ആളുകള്‍ കൂട്ടമായെത്തിയതോടെയാണ് നാട്ടുകാര്‍ സമരവുമായെത്തിയത്. കോണ്‍ഗ്രസും സമരത്തിന് പിന്തുണ നല്‍കിയതോടെ താല്‍ക്കാലികമായി ഷോപ്പ് അടച്ചിടുകയായിരുന്നു. 

പുതിയകെട്ടിടത്തില്‍ മദ്യവില്‍പന അനുവദിക്കില്ലെന്ന ഉറച്ചനിലപാടിലാണ് നാട്ടുകാര്‍. മാര്‍ച്ച് മുപ്പത്തിയൊന്നുവരെ സമയമുണ്ടെങ്കിലും അനുയോജ്യമായ സ്ഥലം കണ്ടെത്താന്‍ ബവിറീജസ് ഉദ്യോഗസ്ഥര്‍ ഇതുവരെ കഴിഞ്ഞിട്ടില്ല.കേരളമാകെ സമരത്തിലേക്ക് നീങ്ങിയതോടെ ജനവാസകേന്ദ്രത്തില്‍ കെട്ടിടം അന്വേഷിക്കേണ്ടെന്ന നിര്‍ദേശമാണ് ഉദ്യോഗസ്ഥര്‍ നല്‍കിയിരിക്കുന്നത്. മാഹിയിലും ദേശീയപാതയില്‍ നിന്ന് മദ്യഷാപ്പുകള്‍ ജനവാസകേന്ദ്രത്തിലേക്ക് മാറ്റുന്നതിനെതിരെ പ്രതിഷേധമുയരുന്നുണ്ട്. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :