ഭിന്നലിംഗക്കാരെ സമൂഹത്തിന്റെ മുഖ്യധാരയിലേക്കെത്തിക്കാന്‍ വിവിധപദ്ധതികളുമായി കണ്ണൂര്‍ ജില്ലാപഞ്ചായത്ത്. ഭിന്നലിംഗക്കാരെകുറിച്ചുള്ള സമൂഹത്തിന്റെ കാഴ്ചപ്പാടില്‍ മാറ്റം വരുത്താനുള്ള പ്രവര്‍ത്തനങ്ങള്‍ക്കാണ് പ്രാധാന്യം.
ഭിന്നലിംഗക്കാര്‍ക്കായി ബജറ്റില്‍ പദ്ധതികള്‍ അവതരിപ്പിക്കുകയും തുകമാറ്റിവെക്കുകയും ചെയ്ത സംസ്ഥാനത്തെ ആദ്യ തദ്ദേശസ്ഥാപനമാണ് കണ്ണൂര്‍ ജില്ലാപഞ്ചായത്ത്. ജില്ലയിലെ ഭിന്നലിംഗക്കാരെ കണ്ടെത്താന്‍ സര്‍വേ നടത്തി.410 ഭിന്നലിംഗക്കാരെ ഉള്‍പ്പെടുത്തി പദ്ധതിക്ക് രൂപം നല്കി. രണ്ടാം ഘട്ടമായി നടപ്പിലാക്കുന്ന പദ്ധതിയില്‍ ഭിന്നലിംഗക്കാരെ പൊതുപരിപാടികളില്‍ പങ്കെടുപ്പിക്കുക , ഇവര്‍ക്കായി സാംസ്കാരിക പരിപാടികള്‍ സംഘടിപ്പിക്കുക, തൊഴില്‍ പരിശീലനം നല്‍കുക തുടങ്ങിയവയാണ് ലക്ഷ്യം.
സ്വന്തമായി വരുമാനവും പൊതുജനങ്ങളുടെ പിന്തുണയും ലഭിച്ചാല്‍ ഭിന്നലിംഗക്കാരുടെ പ്രശ്നങ്ങള്‍ക്ക് പരിഹാരമുണ്ടാകുമെന്നാണ് അധികൃതരുടെ പ്രതീക്ഷ. ജില്ലാപഞ്ചായത്തിന്റെ പദ്ധതിക്ക് പിന്തുണയുമായി സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണനുമെത്തി.