അറുപതാംപിറന്നാൾ ആഘോഷിക്കുന്ന പാലക്കാടിനായി പൊറാട്ടം കളിയുടെ താളത്തിൽ സംഗീത ആൽബം. നാടൻപാട്ടുകാരൻ പ്രണവം ശശി തയ്യാറാക്കിയ ആൽബമാണ് സാമൂഹഹികമാധ്യമങ്ങളിലൂടെ കാഴ്ചയാകുന്നത്.
നമ്മണ്ടെ പാലക്കാട് എന്ന പേരിലൂടെ പാലക്കാടൻ ഭാഷയ്ക്ക് പ്രധാന്യം നൽകിയുളള സംഗീതആൽബമാണ് പ്രണവം ശശി തയ്യാറാക്കിയത്. പുരുഷന്മാർ സ്്ത്രീവേഷം കെട്ടിയാടുന്ന പരമ്പരാഗതകലാരൂപമായ പൊറാട്ടം കളിയുടെ താളത്തിനൊത്ത് പാലക്കാടിന്റെ സൗന്ദര്യവും കാഴ്ചയാകുന്നു.
തെയ്യം , പൂതൻ , തിറ , വട്ടമുടി , കരിങ്കാളി തുടങ്ങിയവും അഞ്ചു മിനുട്ട് ൈദർഘ്യമുളള ആൽബത്തിൽ ഇടംപിടിച്ചു. കേരള ഫോക്്ലോർ അക്കാദമിയുടെ സംസ്ഥാന അവാർഡ് ജേതാവുകൂടിയാണ് പ്രണവം ശശി.