പൊലീസുകാര്‍ക്കും കുടുംബത്തിനും കാന്‍സര്‍ രോഗനിര്ണയക്യാംപ് നടത്തി മലബാര്‍ കാന്‍സര്‍ കെയര്‍ സൊസൈറ്റി. ജില്ലയിലെ ഇരുന്നൂറിലധികം പൊലീസ് കുടുംബങ്ങള്‍ പരിശോധന നടത്താന്‍ തയാറായപ്പോള്‍ ആവേശമായി ഐജിയും എസ്.പിയും കുടുംബത്തോടൊപ്പം എത്തി.
കാന്‍സര്‍ രോഗനിര്‍ണയം നടത്താന്‍ ഐജി ദിനേന്ദ്ര കശ്യപും എസ്.പിയും പൊലീസ് ഉദ്യോഗസ്ഥരുമെല്ലാം കുടുംബമായി എത്തി. പൊലീസ് സഹകരണഒാഡിറ്റോറിയത്തിലെ ഉദ്ഘാടനത്തിനുശേഷം മലബാര്‍ കാന്‍സര്‍ കെയര്‍ സൊസൈറ്റിയിലെ പരിശോധനാ ക്യാംപില്‍ 216 പേര് പരിശോധിക്കാനെത്തി. കാന്‍സറിന് പുറമേ വൃക്ക, പ്രമേഹ രോഗപരിശോധനകളും നടത്തി.പൊലീസ് സേനക്കും കുടുംബത്തിനും സംസ്ഥാനവ്യാപകമായി രോഗനിര്ണക്യാംപ് നടത്തുന്നതിന്റെ ഭാഗമായായിരുന്നു കണ്ണൂരിലെ പരിശോധന.
ക്യാംപില്‍ പങ്കെടുത്തവര്‍ക്കുള്ള ഫോളോഅപ് ക്യാംപുകളും നടത്തുമെന്ന് അധികൃതര്‍ പറഞ്ഞു. റീജിയണല്‍ കാന്‍സര്‍ സെന്റര്‍ , കാന്‍സര്‍ കണ്ട്രോള് ഫൗണ്ടേഷന് ഒാഫ് ഇന്ത്യയും എംസിസിഎസും സംയുക്തമാണ് രോഗനിര്‍ണയ ക്യാംപ് നടത്തുന്നത്.