E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:23 AM IST

Facebook
Twitter
Google Plus
Youtube

More in North

തൊണ്ണൂറ്റിയഞ്ച് വര്‍ഷങ്ങള്‍ക്ക് ശേഷം പയ്യന്നൂരിൽ പെരുങ്കളിയാട്ടം നടന്നു

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

ഭക്തജനസാഫല്യമേകി പെരുങ്കളിയാട്ടത്തില്‍ വെള്ളാരങ്ങര ഭഗവതിയുടെ തിരുമുടി നിവര്‍ന്നു. കണ്ണൂര്‍ പയ്യന്നൂര്‍ വെങ്ങാരങ്കര ഭഗവതി ക്ഷേത്രത്തിലാണ് തൊണ്ണൂറ്റിയഞ്ച് വര്‍ഷങ്ങള്‍ക്ക് ശേഷം പെരുങ്കളിയാട്ടം നടന്നത്. 

ക്ഷേത്രതിരുസന്നിധിയില്‍ തൊഴുകയ്യോടെ തടിച്ചുകൂടിയ പതിനായിരങ്ങള്‍ക്ക് ദര്‍ശനസൗഭാഗ്യം നല്‍കിയാണ് വെള്ളരങ്കര ഭഗവതിയുടെ തിരുമുടി നിവര്‍ന്നത്. ഐതിഹ്യപെരുമയില്‍ ആകാശത്ത് വട്ടമിട്ട് പറന്ന കൃഷ്ണ പരുന്തിനെ ഭക്തര്‍ കൈകൂപ്പി വണങ്ങി. ഭഗവതിയുടെ ദര്‍ശനഭാഗ്യം കാത്ത് പുലര്‍ച്ചെമുതല്‍ ക്ഷേത്രപരിസരത്ത് ജനങ്ങള്‍ തിങ്ങി നിറഞ്ഞിരുന്നു. എട്ടുദിവസത്തെ കഠിന വ്രതത്തിനൊടുവില്‍ രഘു നേണിക്കമാണ് ഭഗവതിയുടെ കോലം ധരിച്ചത്. ഉച്ചതോറ്റം , അന്തിതോറ്റം എന്നിങ്ങനെ രണ്ട് വട്ടം ദേവിസ്തുതിയായ തോറ്റംപാടി ഇളംഅകോലം ഉറഞ്ഞാടി കഴിഞ്ഞാണ് ഭഗവതിയായി വെള്ളാരങ്കര ഭഗവതി ക്ഷേത്രാങ്കണത്തില്‍ ഉറഞ്ഞാടിയത്. 

പെരുങ്കളിയാട്ടത്തില്‍ ബാലി, അങ്ക കുളങ്ങര ഭഗവതി , ഗുളികന്‍ , രക്തചാമുണ്ഡി, വിഷമൂര്‍ത്തി തുടങ്ങി പത്തോളം തെയ്യങ്ങളും കഴിഞ്ഞ നാലുദിവസത്തിനുള്ളില്‍ അരങ്ങിലെത്തി ഭക്തര്‍ക്ക് അനുഗ്രഹം നല്‍കി. ഒരു ലക്ഷം പേര്‍ക്കുള്ള അന്ന ദാനവും നടന്നു. പതിറ്റാണ്ടുകള്‍ നീണ്ട കാത്തിരിപ്പിനൊടുവില്‍ വന്നു ചേര്‍ന്ന പെരുങ്കളിയാട്ടം മതസൗഹാര്‍ദത്തിന്‍റേയും കൂട്ടായ്മയുടേയും വിജയമായി. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :