പ്ളാസ്റ്റിക്ക് പേനകൾ കൊണ്ട് ബിനാലെ കാഴ്ചയൊരുക്കി പാലക്കാട് ചെർപ്പുളശേരി സ്കൂളിലെ കുരുന്നുകൾ. പ്രകൃതിക്ക് ദോഷകരമായ പ്ളാസ്റ്റിക്കിനെ ഒഴിവാക്കുന്നതിനായി കുട്ടികൾ ശേഖരിച്ച പേനകളാണ് കാഴ്ചയായത്.
ഒരു പ്ളാസ്റ്റിക് പേനയിൽ എന്തിരിക്കുന്നു എന്നതല്ല.പ്ളാസ്റ്റിക് ഒഴിവാക്കണമെന്ന് കൊച്ചുകുട്ടികൾ സമൂഹത്തോട് പറയുന്നത് പേനയിലൂടെയാണ്. ഉപയോഗരഹിതമായ പ്ളാസ്റ്റിക് പേനകൾ വലിച്ചെറിയുന്നതും നമ്മുടെ പ്രകൃതിക്ക് ദോഷകരമാണ്. ഇതിന് പരിഹാരമായാണ് ചെർപ്പുളശേരി എഎംഎൽപി സ്കൂളിലെ കുട്ടികൾ പേനകൾ ശേഖരിക്കാൻ തുടങ്ങിയത്. ഒന്നും രണ്ടുമല്ല.ഏഴായിരം പേനകളാണ് വിവിധയിടങ്ങളിൽ നിന്നായി ശേഖരിച്ചത്.
പാഴ്വസ്തുവാണെങ്കിലും ശേഖരിച്ച പേനകൾ കൊണ്ട് അലങ്കാരമുണ്ടാക്കി. പെൻഡ്രൈവ് എന്ന പേരിലായിരുന്നു പ്രവർത്തനം. പരിസ്ഥിതി പ്രവർത്തകരും നാട്ടുകാരും കുട്ടികൾക്ക് പിന്തുണ നൽകി.
വിദ്യാർഥികളും അധ്യാപകരുമെല്ലാം മഷിപ്പേന ഉപയോഗിക്കുന്നതിലേക്കാണ് ഇനി അടുത്ത ചുവടുവയ്പ്്.