വീടൊരുക്കാൻ വേണ്ടതെല്ലാം ഒരുക്കി മലയാള മനോരമ പാർപ്പിടം പ്രദർശനം കോഴിക്കോട് സ്വപ്നനഗരിയിൽ. അൻപതിലധികം സ്റ്റാളുകളാണ് പ്രദർശനത്തിലുള്ളത്. പ്രദർശനം ഇന്ന് സമാപിക്കും.
പ്രമുഖ കെട്ടിട നിര്‍മാതാക്കൾ, ഹോം ഡിസൈനര്‍മാർ, ഇന്റീരിയല്‍ ഡെക്കറേറ്റര്‍മാര്‍ , ഭവനവായ്പാ സ്ഥാപനങ്ങൾ, കെട്ടിട നിര്‍മാണത്തിന് മേല്‍നോട്ടം നല്കുന്ന ഏജന്‍സികള്‍ തുടങ്ങിയവര്‍ പ്രദര്‍ശനത്തിലുണ്ട്. പുതിയ നിര്‍മാണ രീതികള്‍ പരിചയപ്പെടുത്തുന്നതിനൊപ്പം ഇവ നേരിട്ട് മനസിലാക്കുന്നതിനുള്ള അവസരവും പ്രദർഴനത്തിൽ ഒരുക്കിയിരുന്നു. പ്രമുഖ നിര്‍മാതാക്കള്‍ ഉപഭോക്താക്കൾക്കായി പ്രത്യേക ഓഫറുകളും പ്രഖ്യാപിച്ചിട്ടുണ്ട്. സ്വപ്നഗൃഹം ഒരുക്കാൻ അറിവുതടിയെത്തുന്ന സന്ദർശകർ പൂർണതൃപതരാണ്.
ഗൃഹനിർമ്മാണത്തിന്റെ വിവിധഘട്ടങ്ങളിൽ വേണ്ട സാമഗ്രികൾ പരിചയപ്പെടാനും ചുരുങ്ങിയവിലയിൽ സ്വന്തമാക്കാനുമുള്ള അവസരം പ്രദർശനം സന്ദർശകർക്ക് നൽകി. ഇലക്ട്രിക്,ഇലക്ട്രോണിക് ഉല്‍പ്പന്നങ്ങള്‍ സോളാര്‍ ഉല്‍പ്പന്നങ്ങൾ, മരവാതിലുകള്‍ തുടങ്ങി വൈവിധ്യമാര്‍ന്ന ഉല്‍പ്പന്നങ്ങള്‍ പരിചയപ്പെടുന്നതിനൊപ്പം വിവിധ ബജറ്റിലുള്ള വീട് നിര്‍മാണത്തിന് മാര്‍ഗനിര്‍ദേശം തേടാനും മേള അവസരമൊരുക്കി.