വാടകനിയന്ത്രണ നിയമം പ്രവാസികള്‍ക്ക് അനുകൂലമായി പരിഷ്കരിക്കാന്‍ ശുപാര്‍ശ ചെയ്യുമെന്ന് എന്‍ആര്‍ഐ കമ്മിഷന്. മനുഷ്യക്കടത്ത് കേസുകളില്‍ ഇടപെടുന്നതിന് കമ്മിഷന് പരിമിതിയുണ്ടെന്നും അധ്യക്ഷൻ ജസ്റ്റിസ് ഭവദാസന്‍ കോഴിക്കോട് നടന്ന സിറ്റിങ്ങില്‍ പറഞ്ഞു.
പ്രവാസികളായ കെട്ടിട ഉടമകള്‍ നാട്ടിലേക്ക് തിരിച്ചെത്തുമ്പോള്‍ വാടകക്കാരെ വേഗത്തില്‍ ഒഴിപ്പിക്കാന്‍ കഴിയുന്ന രീതിയില്‍ നിലവിലെ വാടക നിയന്ത്രണനിയമം പരിഷ്ക്കരിക്കണമെന്നാണ് ശുപാര്‍ശ. രാജ്യത്തിന് പുറത്ത് സ്ത്രീകളടക്കമുള്ളവര്‍ ചൂഷണം ചെയ്യപ്പെടുന്ന കേസുകളിൽ ഇടപെടാന്‍ കമ്മിഷന് കഴിയില്ല.
വിദേശനിക്ഷേപ, ജോലി തട്ടിപ്പ് കേസുകളില്‍ പരാതി കിട്ടിക്കഴിഞ്ഞാല്‍ റജിസ്ട്രേഷന് രേഖകള്‍ പരിശോധിച്ച് നടപടികള്‍ സ്വീകരിക്കും. കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത സ്ഥലത്ത് പോയി സിറ്റിങ് നടത്താനും കമ്മിഷന് തീരുമാനിച്ചു.