ഉദ്ഘാടന ചടങ്ങൊഴിവാക്കി നിലമ്പൂർ രാജ്യാന്തര ചലച്ചിത്രോൽസവത്തിന് തുടക്കമായി. ചലച്ചിത്ര അക്കാദമി ചെയർമാൻ കമൽ മേള ഉദ്ഘാടനം ചെയ്യുന്നത് തിരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടലംഘനമാണെന്ന ലീഗിന്റെ പരാതിയെ തുടർന്നാണ് ഔപചാരിക ഉദ്ഘാടനം ഒഴിവാക്കിയത്
ഉദ്ഘാടന ചടങ്ങിന് പകരം സംഘടിപ്പിച്ച സാംസ്കാരിക സദസ്സിൽ കമൽ കാഴ്ചക്കാരനായി. സംഘാടകർ സൗഹ്യദ ജ്വാല തെളിച്ച് മേളയ്ക്ക് തുടക്കം കുറിച്ചു. പ്രാദേശിക ചലച്ചിത്ര മേളകൾക്ക് മികച്ച സ്വീകാര്യതയാണ് ലഭിക്കുന്നത് കമൽ അഭിപ്രായപ്പെട്ടു.
മികച്ച ചിത്രത്തിനുള്ള സംസ്ഥാന പുരസ്കാരം ലഭിച്ച മാൻഹോൾ ഉദ്ഘാടന ചിത്രമായി പ്രദർശിപ്പിച്ചു.രാജ്യാന്തര നിലവാരമുള്ള സിനിമകളുടെ പ്രദർശനത്തിന് പുറമെ ഓപ്പൺ ഫോറവും സാംസ്കാരിക സമ്മേളനങ്ങളും ഒരാഴ്ച നീളുന്ന മേളയിൽ ഒരുക്കിയിട്ടുണ്ട്