കോഴിക്കോട്ട് വനിതാപൊലീസിന്റെ വ്യത്യസ്തമായൊരു രാത്രി പെട്രോളിങ്. പെൺപൊലീസിനൊപ്പം നാട്ടുകാരായ വനിതകളും ഒത്തുചേർന്നാണ് നഗരത്തിൽ ഇരുചക്രവാഹനത്തില്‍ റോന്തുചുറ്റിയത്. സാമൂഹ്യവിരുദ്ധരെ പിടികൂടുന്നതിനൊപ്പം രാത്രി ഒറ്റപ്പെട്ടുപോവുന്നവരെ സഹായിക്കുകകൂടിയാണ് പദ്ധതിയുടെ ലക്ഷ്യം.
പതിനാറ് സ്റ്റേഷനുകളിലെ 20 വനിതാപൊലീസുകാരാണ് നഗരത്തിൽ രാത്രികാല പെട്രോളിങ്ങിനിറങ്ങിയത്. ഒപ്പം സ്വയം സന്നദ്ധരായ വനിതകളും. രാത്രി പത്തുമുതൽ പുലർച്ചെ 2വരെയായിരുന്നു പെട്രോളിങ്. ബസ് സ്ററാന്റ്, റെയിൽവെ സ്റ്റേഷൻ, എന്നിങ്ങനെ പ്രധാന ഭാഗങ്ങിളിലെല്ലാം പരിശോധന നടത്തി.തുടർന്ന് അതത് സ്റ്റേഷൻ പരിധികളിലും ബൈക്കുമായി റോന്തുചുറ്റി. വ്യത്യസ്തമായ പെട്രോളിങ്ങിനിറങ്ങിയ പൊലീസും ആവേശത്തിലായിരുന്നു
നടപ്പാതയിൽ കിടന്നുറങ്ങിയ സ്ത്രീകളോട് ആശ്രയകേന്ദ്രത്തിലേക്ക് പോകാനും നിർദേശിച്ചു. വനിതാസംഘം തനിച്ചാണ് പെട്രോളിങ്ങിനിറങ്ങുകയെങ്കിലും ആവശ്യമെങ്കിൽ പുരുഷപൊലീസും സഹായത്തിനെത്തും. എല്ലാ ശനിയാഴ്ചകളിലും രാത്രി വെളുക്കുവോളം ഇനി പെൺപട നഗരത്തിലുണ്ടാകും.