ബേപ്പൂർ തുറമുഖത്തിന്റെ സുരക്ഷ വർധിപ്പിക്കാൻ വെസൽ ട്രാഫിക് മോണിറ്ററിങ് സിസ്റ്റം ഒരുങ്ങുന്നു. തുറമുഖ പരിധിയിലൂടെ കടന്നുപോകുന്ന ജലയാനങ്ങളുടെ സഞ്ചാരം നിരീക്ഷിച്ച് സുരക്ഷ ഒരുക്കുകയാണ് ലക്ഷ്യം.
മോണിറ്ററിങ് സംവിധാനത്തിന്റെ എഴുപതു ശതമാനം ജോലികളും പൂർത്തിയായി.ഉപഗ്രഹ സംവിധാനത്തിലൂടെ പ്രവർത്തിക്കുന്ന വി.ടി.എം.എസിന്റെ റഡാർ സ്ഥാപിച്ചുവരികയാണ്. കപ്പലുകളുടേയും ഉരുക്കളുടേയും സഞ്ചാരം നിരീക്ഷിക്കുന്നതിനായി കൺട്രാൾ റൂം ആരംഭിച്ചു.കപ്പലുകളുമായി ആശയവിനിമയവും സാധ്യമാകും. പ്രത്യേക ക്യാമറ ഘടിപ്പിക്കുന്നതിനാൽ തുറമുഖ പരിധിയിലൂടെ കടന്നുപോകുന്ന മുഴുവൻ യാനങ്ങളേയും നിയന്ത്രിക്കാനാകും.