പത്താം ക്ലാസ്, പ്ലസ്ടു വിദ്യാർഥികളുടെ പഠനനിലവാരം മെച്ചപ്പെടുത്താനായി കോഴിക്കോട് കോർപറേഷന്റെ പദ്ധതി. എല്ലാ വിഷയങ്ങളിലേയും പാഠഭാഗങ്ങളിലെ പ്രവൃത്തിപരിചയം ഉൾപ്പെടുത്തി അധ്യാപകർക്കായി കൈപ്പുസ്തകം തയ്യാറാക്കി. കോർപറേഷൻ പരിധിയിലെ വിദ്യാലയങ്ങളിലാണ് പദ്ധതി നടപ്പാക്കുക.
നഗരപരിധിയിലെ വിദ്യാലയങ്ങളിൽ കോർപറേഷൻ നടത്തിയ പഠനത്തിന്റ അടിസ്ഥാനത്തിലാണ് പദ്ധതിക്ക് രൂപം നൽകിയത്. സമഗ്രവിദ്യാഭ്യാസ പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് കൈപ്പുസ്തകം ഒരുക്കിയിരിക്കുന്നത്. 15 ലക്ഷം രൂപയാണ് ചെലവ്. സംസ്ഥാന സർക്കാരിന്റെ പാഠ്യപദ്ധതിഅനുസരിച്ചാണ് വിജയോൽസവം എന്നു പേരിട്ട കൈപ്പുസ്തകത്തിന്റെ രൂപകൽപന. ഓരോ പാഠഭാഗങ്ങളോടും അനുബന്ധിച്ചുള്ള പ്രവത്തനങ്ങൾക്കാണ് കൈപ്പുസ്തകത്തിൽ പ്രാധാന്യം നൽകിയിരിക്കുന്നത്.
പാഠഭാഗങ്ങൾക്ക് പുറമെ സാമൂഹിക,സംസ്ക്കാരിക മേഖലയിലെ വിഷയങ്ങളും കൈപ്പുസ്തകത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. വരുന്ന വർഷങ്ങളിൽ മറ്റ് ക്ലാസുകളിലേയ്ക്ക് കൂടി പദ്ധതി വ്യാപിക്കാനാണ് കോർപറേഷൻ ലക്ഷ്യമിടുന്നത്. ജില്ലയിലെ വിവിധ സ്കൂളുകളിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട അധ്യാപകരാണ് കൈപ്പുസ്തം തയ്യാറാക്കിയിരിക്കുന്നത്.