ഇ.കെ. നായനാര്‍ മെമ്മോറിയല്‍ ഫുട്ബോള്‍ ടൂര്‍ണമെന്റിന് മെയ് ആദ്യവാരം കോഴിക്കോട്ട് കിക്കോഫ്. അഞ്ചുവർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് മലബാറിന്റെ സ്വന്തം ഫുട്ബോൾ മാമാങ്കത്തിന് അരങ്ങൊരുങ്ങുന്നത്.
കണ്ണൂർ ആസ്ഥാനമായ നായനാർ സ്മാരക സമിതിയാണ് മൽസരത്തിന്റെ സംഘാടകർ. കണ്ണൂർ സ്ഥിരം വേദിയായി തീരുമാനിച്ചെങ്കിലും അസൗകര്യം കാരണം 2012ൽ കോഴിക്കോട് ടൂർണമെന്റിന് ആതിഥ്യം വഹിച്ചു. കണ്ണൂർ സ്റ്റേഡിയത്തിന്റെ നവീകരണജോലികളാണ് ഇക്കുറിയും കോഴിക്കോടിന് തുണയായത്.
കോർപ്പറേഷൻ സ്റ്റേഡിയമാണ് മത്സര ഗ്രൗണ്ട്. മെഡിക്കൽ കോളേജ്, ഫറൂഖ് കോളേജ് മൈതാനങ്ങളിൽ ടീമുകൾക്ക് പരിശീലന സൗകര്യമൊരുക്കും. നാലു വിദേശ ടീമുകളും, കേരള ഇലവൻ ഉൾപ്പെടെയുള്ള നാലു ഇന്ത്യൻ ടീമുകളും രണ്ടു ഗ്രൂപ്പുകളായിത്തിരിഞ്ഞ് മത്സരിക്കും.
ജപ്പാൻ, ദക്ഷിണ കൊറിയ തുടങ്ങിയ ടീമുകളെയാണു സംഘാടകർ പ്രതീക്ഷിക്കുന്നത്.