ഗുരുതര രോഗബാധിതനായ കണ്ണൂര്‍ ശ്രീകണ്ഠാപുരത്തെ കുട്ടനും കുടുംബത്തിനും പൊതുജനപങ്കാളിത്തത്തോടെ വീട് തയാറാകുന്നു. വീടിനുവേണ്ടിയുള്ള കുട്ടന്റെ കാത്തിരിപ്പ് മനോരമ ന്യൂസിലൂടെ അറിഞ്ഞവരാണ് വീടുനിര്‍മാണത്തിനായി കൈകോര്‍ത്തത്.
മുപ്പത്തിരണ്ടു വയസുകാരനായ കുട്ടന്റെ ആശങ്ക ദിനംപ്രതി നിലംപതിക്കുന്ന ഒാടുകളിലായിരുന്നു. എന്നെങ്കിലും ഒാട് തന്റെ ശരീരത്തില്‍ വീണാല്‍ ഒാടിമാറാന് പോലും കഴിയിലെന്ന കുട്ടന്റെ വിഷമം കണ്ടറിഞ്ഞ പ്രേക്ഷകര്‍ സഹായങ്ങളുമായി ഒത്തുകൂടിയതോടെ വീടിന്റെ പണി ആരംഭിച്ചു. നഗരസഭാചെയര്‍മാനും ചിത്രകാരന് എബി എന്‍ ജോസഫും നിര്മാണപ്രവര്ത്തികളെ ഏകോപിപ്പിച്ചു. ശ്രീകണ്ഠാപുരം പൊലീസും കാക്കി അഴിച്ചുവെച്ച് സഹായവുമായി രംഗത്തെത്തി.
നിലവില്‍ കോണ്‍ക്രീറ്റ് ജോലികള്‍ പൂര്‍ത്തിയായ വീട് രണ്ടു മാസം കൊണ്ട് കൈമാറുകയാണ് ലക്ഷ്യം. വിദേശത്തു നിന്നും കുട്ടനെ സഹായിക്കാനാളുകളെത്തി. കുട്ടന് നടക്കാന്‍ കഴിയാത്തതിനാല്‍ വീല്‍ചെയറില്‍ സഞ്ചരിക്കാനുള്ള റാംപ് അടക്കമുള്ള സൗകര്യങ്ങളോടെയാണ് വീട് നിര്‍മിക്കുന്നത്. കോളജ് വിദ്യാര്‍ഥികളും സ്കൂള്‍ വിദ്യാര്‍ഥികളും കുട്ടന്റെ പുതിയവീട് നിര്‍മാണ സഹായത്തിനെത്തിയിരുന്നു.