E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 01:55 PM IST

Facebook
Twitter
Google Plus
Youtube

More in North

കലക്ടർ സാർ... ഭയം കൊണ്ടാണ് ഇങ്ങനൊരു കത്ത്; അപമാനിക്കാൻ ഞങ്ങള്‍ എന്തു തെറ്റ് ചെയ്തു?

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

school-students
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

Date: 3. 2. 17 Kannur
ബഹുമാനപ്പെട്ട കലക്ടർ സർ,

വ്യക്തമായി പേരോ മേൽവിലാസമോ എഴുതാത്തതിനാൽ എന്റെ കത്ത് ചവറ്റുകൊട്ടയുടെ ഭാഗമാകരുത്. കാരണം ഇത് കേരളത്തിലെ ഓരോ വിദ്യാർഥിയുടെയും പരാതിയാണ്. ഭയം കൊണ്ടാണ് പേരും വിലാസവും എഴുതാത്തത്. ഈ കത്ത് എഴുതാനുണ്ടായ സാഹചര്യം ആദ്യം ഞാൻ പറയാം.ഫെബ്രുവരി മൂന്നിനു വൈകിട്ടു നാലിനു സ്കൂൾ വിട്ടു മടങ്ങുമ്പോൾ എനിക്കുണ്ടായ ദുരനുഭവമാണ് ഇനിയെങ്കിലും അധികൃതരുടെ ഭാഗത്തു നിന്നു ശ്രദ്ധയുണ്ടാകണം എന്നു തോന്നാൻ കാരണം.

ക്ലാസ് കഴിഞ്ഞു സ്വകാര്യ ബസിൽ കയറാൻ ചെല്ലവേ, വിദ്യാർഥികളോട് മുഴുവൻ ക്ലീനറുടെ വെല്ലുവിളിയും പരിഹാസവും. ഓസ് യാത്രക്കാരായ ഞാനും കൂട്ടുകാരും ബസിൽ കയറേണ്ട എന്നായിരുന്നു ശകാരം. ഒരുപാടു യാത്രക്കാരുടെ മുന്നിൽ വച്ചുള്ള ആ പരിഹാസം ഞങ്ങളെ ഏറെ വേദനിപ്പിച്ചു. നടുറോഡിൽ നാണം കെടുത്താൻ മാത്രം ഞങ്ങൾ എന്തു തെറ്റാണു ചെയ്തതു സർ ?ഇതേ സ്വകാര്യ ബസ് ഒരു ഹർത്താൽ ദിവസം ഞങ്ങളോടു ചെയ്തതു കൂടി അറിയണം.

അന്നു വാഹനങ്ങൾ ഓടിയതിനാൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾ പ്രവർത്തിച്ചിരുന്നു. കൂട്ടത്തിൽ ഈ ബസും സർവീസ് നടത്തിയിരുന്നു. എന്നാൽ വിദ്യാർഥികൾ മാത്രമാണ് യാത്രക്കാരെന്നു തിരിച്ചറിഞ്ഞപ്പോൾ വൈകിട്ടത്തെ സർവീസ് ഇവർ പാതി വഴിയിൽ അവസാനിപ്പിച്ചു. വണ്ടി പെട്രോളടിക്കാൻ കൊണ്ടു പോകുകയാണെന്നു പറഞ്ഞാണു ഞങ്ങളെ പെരുവഴിയിൽ ഇറക്കി വിട്ടത്. ഇതുമൂലം പെൺകുട്ടികൾ അടക്കമുള്ള വിദ്യാർഥികൾ കിലോമീറ്ററുകൾ നടന്നാണു വീട്ടിലേക്കു തിരിച്ചെത്തിയത്.

ഇത് ഒരു ദിവസത്തെ മാത്രം ദുരനുഭവമല്ല സർ,പലപ്പോഴും വിദ്യാർഥികൾ കയറുന്നതിനു മുൻപ് ബസ് മുന്നോട്ടെടുക്കുകയും കയറാൻ ശ്രമിക്കുമ്പോൾ വാതിൽക്കൽ വച്ചു തള്ളിയിറക്കുകയും ചെയ്യുന്നു. കൃത്യസ്ഥലത്ത് നിർത്താതെയും, അമിത വേഗത്തിൽ വണ്ടിയോടിച്ചു പേടിപ്പിച്ചും ഓരോ ദിവസവും ബസ് ജീവനക്കാർ പീഡിപ്പിക്കുകയാണ്. കണ്ടക്ടർ ഞങ്ങളുടെ കയ്യിലെ നാണയത്തുട്ടുകളെ വെറുപ്പോടുകൂടി കാണുകയും അതു നിലത്തു വീണാൽ ഭീഷണിപ്പെടുത്തി വീണ്ടും പണം വാങ്ങുകയും ചെയ്യുന്നു. പല ബസുകളിലെയും ക്ലീനർമാർ സിനിമയിലെ ഗുണ്ടകളേക്കാൾ കഷ്ടമാണ്..

വിദ്യാർഥികളായ ഞങ്ങളോട് ഇങ്ങനെ പെരുമാറുന്ന ഇവർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കാൻ കഴിയില്ലേ സർ ? ഒരുപാട് പരാതികൾ ദിവസവും കേൾക്കുന്ന സാറിന് ഞങ്ങളുടെ വേദനകൾ ചെറുതായി തോന്നുന്നുണ്ടാകും. എങ്കിലും ഓരോ ദിവസവും അപമാനിക്കപ്പെട്ടു ക്ലാസ്മുറികളിൽ ഇരിക്കുന്ന ഞങ്ങളിൽ പലർക്കും പഠിക്കാൻ പോലും കഴിയുന്നില്ലെന്നു സാറിനു വിശ്വസിക്കാൻ കഴിയുമോ ? കഴിയുന്നുണ്ടെങ്കിൽ ഞങ്ങൾക്കു വേണ്ടി ചെറിയ ചില സഹായങ്ങളെങ്കിലും ചെയ്തു തരണം.ഞങ്ങൾ പരസ്പരം എപ്പോഴും പറയുന്ന കുറച്ചു നിർദേശങ്ങൾ മുൻപോട്ടു വയ്ക്കുന്നു.

∙ വിദ്യാർഥികൾ കൂടുതൽ കയറുന്ന സ്കൂൾ ജംക്‌ഷനിൽ സ്കൂൾ ടൈമിൽ പൊലീസുകാരെ നിയമിക്കണം.

∙ ഇത്തരം സംഭവങ്ങളുണ്ടായാൽ പൊലീസ് സ്റ്റേഷനിലൊന്നും പോകാതെ തന്നെ വിളിച്ചറിയിക്കാൻ ഒരു മൊബൈൽ നമ്പർ സംവിധാനം ഒരുക്കിത്തരുക.

∙ ക്ലീനർമാരുടെ സ്വഭാവം നോക്കി ജോലിക്കെടുക്കാൻ ബസ് ഉടമകളോട് ആവശ്യപ്പെടുക. ‌

∙ ചില ക്ലീനർമാരും കണ്ടക്ടർമാരും കഞ്ചാവും ലഹരി വസ്തുക്കളും ഉപയോഗിച്ച ശേഷമാണ് പെൺകുട്ടികളടക്കമുള്ള വിദ്യാർഥികളുടെ അടുക്കൽ എത്തുന്നത്. ഇതിന് തടയിടുക. ഒട്ടേറെ മികച്ച ബസ് ജോലിക്കാരെയും ഞങ്ങൾ കാണാറുണ്ട്. അത്തരക്കാർക്ക് മനസിന് വിഷമം ഉണ്ടാകും എന്നറിയാം. എന്നാൽ മോശമായ ചിലരെങ്കിലും ആ ജോലിയുടെ അന്തസിന് കളങ്കമാകുകയാണ്. എല്ലാവരും സ്നേഹത്തോടെ പെരുമാറുന്ന ബസ് യാത്രകൾ നമുക്കു വേണം.

എന്ന് വിശ്വസ്തയോടെ,
ജില്ലയിലെ എല്ലാ വിദ്യാർഥികൾക്കും വേണ്ടി ഒരു വിദ്യാർഥി.

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :