E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:22 AM IST

Facebook
Twitter
Google Plus
Youtube

More in North

പെട്രോള്‍ പമ്പ്, ഗ്യാസ് ഏജന്‍സി സമരം ഒത്തുതീര്‍ക്കാന്‍ ശ്രമം തുടരുന്നു

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

കണ്ണൂര്‍ ജില്ലയിലെ പെട്രോള്‍ പമ്പ്, ഗ്യാസ് ഏജന്‍സി തൊഴിലാളികള്‍ നടത്തുന്ന സമരം ഒത്തുതീര്‍ക്കാന്‍ ജില്ലാ ലേബര്‍ ഓഫിസര്‍ ശ്രമം തുടരുന്നു. സമരത്തെ തുടര്‍ന്ന് ജില്ലയിലെ മുഴുവന്‍ പെട്രോള്‍ പമ്പുകളും ഗ്യാസ് ഏജന്‍സികളും അടഞ്ഞുകിടക്കുകയാണ്. 

ദിവസക്കൂലി അറുന്നൂറ് രൂപയാക്കുക, മുഴുവന്‍ തൊഴിലാളികള്‍ക്കും ഇ.എസ്.ഐയും പി.എഫും ബാധകമാക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് ഇന്നലെ അര്‍ദ്ധരാത്രി മുതലാണ് തൊഴിലാളികള്‍ പണിമുടക്ക് ആരംഭിച്ചത്. 

പണിമുടക്കിയ തൊഴിലാളികള്‍ കണ്ണൂരില്‍ സംയുക്തമായി മാര്‍ച്ച് നടത്തി. ഉടമകളുടെ ഹര്‍ജി പരിഗണിച്ച് പണിമുടക്ക് നടത്തരുതെന്ന് ഹൈക്കോടതി ഉത്തരവിട്ടിരുന്നു. കോടതി വിധി തള്ളിക്കളഞ്ഞ് സംയുക്ത ട്രേഡ് യൂണിയന്‍ പണിമുടക്കുന്നുണ്ടെങ്കിലും സമരത്തിന് പരസ്യ ആഹ്വാനം നല്‍കിയിട്ടില്ല. തൊഴിലാളികള്‍ സമരത്തിലായതോടെ ജില്ലയിലെ എല്ലാ പെട്രോള്‍ പമ്പുകളുടെയും ഗ്യാസ് ഏജന്‍സികളുടെയും പ്രവര്‍ത്തനം നിലച്ചു. സമീപജില്ലകളില്‍ നല്‍കുന്ന വേതനം പോലും നല്‍കാന്‍ കണ്ണൂരിലെ പെട്രോള്‍ പമ്പ്, ഗ്യാസ് ഏജന്‍സികള്‍ തയാറാകുന്നില്ലെന്ന് സമരക്കാര്‍ കുറ്റപ്പെടുത്തി. നാലുവട്ടം ചര്‍ച്ച നടത്തിയിട്ടും പ്രശ്നപരിഹാരമുണ്ടാകാത്തതിനെത്തുടര്‍ന്നാണ് തൊഴിലാളികള്‍ സമരത്തിലേക്ക് നീങ്ങിയത്. നാളെ ഹൈക്കോടതിയില്‍ തൊഴിലാളികളുടെ വാദം അവതരിപ്പിക്കുമെന്ന് നേതാക്കള്‍ പറഞ്ഞു. പ്രശ്നപരിഹാരത്തിനായുള്ള ശ്രമങ്ങള്‍ ജില്ലാഭരണകൂടം തുടരുകയാണ് 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :