E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:22 AM IST

Facebook
Twitter
Google Plus
Youtube

More in North

ആതുരസേവന രംഗത്തെ പ്രവര്‍ത്തനം ശക്തിപ്പെടുത്താന്‍ ലക്ഷ്യമിട്ട് കോണ്‍ഗ്രസിന്‍റെ കെഎസ് ബ്രിഗേഡ്

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

കണ്ണൂര്‍ ജില്ലയിലെ ആതുരസേവന രംഗത്തെ പ്രവര്‍ത്തനം ശക്തിപ്പെടുത്താന്‍ ലക്ഷ്യമിട്ട് കോണ്‍ഗ്രസിന്‍റെ കെ.എസ്.ബ്രിഗേഡ്. കേരളത്തിലും വിദേശരാജ്യങ്ങളില്‍ നിന്നും അംഗങ്ങളെ ഉള്‍ക്കൊള്ളിച്ച് രൂപീകരിച്ച നവമാധ്യമ കൂട്ടായ്മയുടെ ഉദ്ഘാടനത്തിനായി ഉമ്മന്‍ ചാണ്ടിയും രമേശ് ചെന്നിത്തലയുമെത്തി.രക്തസാക്ഷികളുടെ കുടുംബങ്ങള്‍ക്ക് സഹായവിതരണം നല്‍കിയാണ് കെ.എസ് ബ്രിഗേഡിന്‍റെ തുടക്കം. 

കെ.സുധാകരന്‍റെ പേരിട്ടാണ് കണ്ണൂരിലെ യുവാക്കള്‍ പോരാളികളായി രംഗത്തിറങ്ങുന്നത്. സിപിഎമ്മിന്‍റെ നേതൃത്വത്തില്‍ തുടങ്ങിയ ഇനിഷ്യേറ്റീവ് ഫോര്‍ റിഹാബിലിറ്റേഷന്‍ ആന്‍റ് പാലിയേറ്റീവ് കെയര്‍ പ്രവര്‍ത്തനത്തിന് പിന്നാലെയാണ് കോണ്‍ഗ്രസും നവമാധ്യമങ്ങളിലെ പങ്കാളിത്തം ഉറപ്പിച്ച് ആതുരരംഗത്തേക്ക് ഇറങ്ങുന്നത്. രക്തസാക്ഷികളുടെ കുടുംബങ്ങള്‍ക്ക് സഹായമെത്തിക്കുകയാണ് പ്രധാനലക്ഷ്യം. കെ.സുധാകരന്‍റെ പേരില്‍ തുടങ്ങിയ പദ്ധതിയെ ഉമ്മന്‍ചാണ്ടി അഭിനന്ദിച്ചു. 

കേരളം ഭരിക്കുന്നവരും കേന്ദ്രം ഭരിക്കുന്നവരും കൊലക്കത്തിയുമായി ഇറങ്ങിയാല്‍ സമാധാനം ഒരിക്കലും യാഥാര്‍ഥ്യമാകില്ലെന്ന് രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി. ആയിരത്തിഎഴുന്നൂറിലേറെ പേരാണ് കെഎസ് ബ്രിഗേഡ് പദ്ധതിയില്‍ ആദ്യഘട്ടത്തില്‍ അംഗങ്ങളായിരിക്കുന്നത്. രക്തസാക്ഷികളുടെ കുടുംബങ്ങള്‍ക്കുള്ള സഹായം ചടങ്ങില്‍ വിതരണം ചെയ്തു.രക്തസാക്ഷികള്‍ക്ക് ആദരാഞ്ജലികള്‍ അര്‍പ്പിച്ചാണ് കെ.എസ് ബ്രിഗേഡിന് തുടക്കം കുറിച്ചത്. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :