കോഴിക്കോട്, സംസ്ഥാനത്തെ ആദ്യ സമ്പൂര്ണശൗചാലയ ജില്ല. കലക്ട്രേറ്റില്‍ നടന്ന ചടങ്ങില്‍ മന്ത്രി ടി.പി.രാമകൃഷ്ണനാണ് കോഴിക്കോടിനെ സമ്പൂര്‍ണ വെളിയിട വിസര്‍ജനമുക്ത ജില്ലയായി പ്രഖ്യാപിച്ചത്.
2015ല്‍ നടത്തിയ ബേസ്്്ലൈന് സര്‍വേ പ്രകാരം ജില്ലയില്‍ ശുചിമുറികളില്ലാത്ത വീടുകള്‍ കണ്ടെത്തുകയായിരുന്നു. തുടര്‍ന്ന് ഒരുവര്‍ഷത്തിനകം എല്ലാഗ്രാമപഞ്ചായത്തുകളിലെയും വീടുകളില്‍ ശുചിമുറികള്‍ നിര്‍മിച്ചുനല്‍കി. പിന്നീട് കോഴിക്കോട് കോര്പ്പറേഷന് ഉള്‍പ്പെടെ കൊയിലാണ്ടി, വടകര, മുക്കം, കൊടുവള്ളി, രാമനാട്ടുകര, പയ്യോളി, ഫറോക്ക് എന്നീ നഗരസഭകളിലും ശുചിമുറി നിര്‍മാണം പൂര്‍ത്തിയാക്കി.
ഗ്രാമപഞ്ചായത്തുകളില്‍ 12,799ഉം കോര്‍പ്പറേഷനിലും ഏഴ് നഗരസഭകളിലുമായി 2855ഉം ശുചിമുറികളുമാണ് പുതുതായി നിര്‍മിച്ചത്. നിര്‍മാണത്തിനായി ഒാരോ കുടുംബത്തിനും 15,400 രൂപ ധനസഹായവും നല്‍കിയിരുന്നു.