കോഴിക്കോട് ജില്ലാകലോല്‍സവത്തിൽ വേദി ഇളക്കി മറിച്ച് കോൽക്കളി മല്‍സരം. സംസ്ഥാന തലത്തിൽ കഴിഞ തവണ നഷ്ടപ്പെട്ട ഒന്നാം സ്ഥാനം തിരിച്ചുപിടിക്കാൻ തുനിഞ്ഞിറങ്ങിയ തിരുവങ്ങൂർ ഹയർസെക്കണ്ടറി സ്കൂൾ ജില്ലാതലത്തില്‍ വിജയികളായി. ഇഞ്ചോടിഞ്ച് നടന്ന മല്‍സരത്തിൽ മുഴുവൻ ടീമുകളും എ ഗ്രേഡ് നേടി. ഈ ആഹ്ലാദം ഒരു വർഷം നീണ്ട കഠിനാധ്വാനത്തിന്റെ ഫലമാണ്,നൂലിഴയ്ക്ക് നഷ്ടപ്പെട്ട ഒന്നാംസ്ഥാനം തിരിച്ചു പിടിയ്ക്കാന്‍ നടത്തിയ അധ്വാനം
സംസ്ഥാന തലത്തിൽ കഴിഞ്ഞ തവണ രണ്ടാംസ്ഥാനമായിരുന്നു ജില്ലയില്‍ നിന്നും അപ്പീൽ നൽകിയാണ് മത്സരിച്ചത്. ജില്ലയില്‍ കോൽക്കളിയിലും വട്ടപ്പാട്ടിലും ആധിപത്യം നേടുന്ന പതിവ് ടീമിനെ അട്ടിമറിച്ചാണ് തിരുവങ്ങൂരിന്റെ ഈ വിജയം,സംസ്ഥാന തലത്തിലും നേട്ടം ആവർത്തിക്കുമെന്നാണ് സംഘത്തിന്റെ ആത്മവിശ്വാസം.