കോഴിക്കോട് തലയാട് കാവുംപുറം മണ്ടോപാറ പുഴയിലെ തടയണ നശിപ്പിക്കുന്നതായി പരാതി. വേനൽകാലത്തെ കുടിവെള്ളക്ഷാമം തടയാനായാണ് തടയണ നിർമിച്ചത്
വരൾച്ചയിൽ നിന്ന് രക്ഷനേടാനായി പനങ്ങാട് ഗ്രാമപഞ്ചായത്ത് തലയാട് മേഖലയിൽ നിർമിച്ചതാണ് ഈ തടയണ.2015 ൽ തടയണ നിർമിച്ചതിനു ശേഷം വേനൽ കാലത്ത് സമീപ പ്രദേശങ്ങളിലെ കിണറുകളിൽ നിന്ന് ആവശ്യത്തിന് വെള്ളം ലഭിച്ചിരുന്നു.എന്നാൽ തടയണയുടെ പലകകൾ മാറ്റി വെള്ളം ഒഴുക്കികളയുന്നതിനാൽ കിണറുകളിലെ ജലലഭ്യത കുറയുന്നതായാണ് പരാതി.
കൃഷിയാവശ്യങ്ങൾക്കായുള്ള വെള്ളത്തിനും ആശ്രയിക്കുന്നത് മണ്ടോപാറപ്പുഴയിലെ തടയണയെയാണ്