അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കണമെന്നാവശ്യപ്പെട്ട് കാസർകോട് പടന്നയിലെ സ്വകാര്യ കോളേജില വിദ്യാർഥികൾ നടത്തിയ സമരം അക്രമാസക്തമായി. സമരത്തെ തുടർന്ന് ഷറഫ് ആർട്സ് ആൻഡ് സയൻസ് കോളേജ് അടച്ചു
അഞ്ച് കോഴ്സുകളിലായി 500 അധികം കുട്ടികൾ പഠിക്കുന്ന സ്ഥാപനമാണ് ഷറഫ് കോളേജ്. ആവശ്യത്തിന് ക്ലാസ് മുറികളും ശുചിമുറികളും ഒരുക്കാത്തതാണ് വിദ്യാർഥികളുടെ രോഷത്തിന് കാരണമായത്. സമരത്തിനിടെ കോളേജിന്റെ ജനൽ ചില്ലുകൾ തകർന്നു പുതിയ ക്യാംപെസിലേക്ക് മാറുമ്പോൾ സൗകര്യങ്ങൾ ഒരുക്കാമെന്നായിരുന്നു നേരത്തെ മാനേജ്മെന്റ് നൽകിയിരുന്ന വാഗ്ദാനം. ഇത് നടപ്പാകാത്തതിനെ തുടർന്നായിരുന്നു സമരം
അതേ സമയം സമരം അനാവശ്യമാണെന്നാണ് കോളേജ് മാനേജ്മെന്റിന്റെ നിലപാട് . പോലീസ് എത്തി വിദ്യാർത്ഥി - മാനേജ്മെൻറ് പ്രതിനിധികളുമായി ചർച്ചയിൽ തിങ്കളാഴ്ച്ച മുതൽ പുതിയ ക്യാപെസിലേക്ക് മാറാൻ തീരുമാനമായെങ്കിലും സമരം തുടരുകയാണ്. കോളേജിന്റെ ഉടമസ്ഥത സംബന്ധിച്ചുള്ള തർക്കം കോടതിയുടെ പരിഗണനയിലാണ്