കണ്ണൂര്‍ നഗരത്തിന് കാഴ്ചയുടെ വിസ്മയം തീര്‍ത്ത് ജില്ലാ അഗ്രി ഹോര്‍ട്ടി കള്‍ച്ചര്‍ സൊസൈറ്റിയുടെ പുഷ്പോല്‍സവം. പതിനഞ്ചായിരം ചതുരശ്ര വിസ്തീര്‍ണത്തില്‍ തയാറാക്കിയിരിക്കുന്ന ഉദ്യാനമാണ് പുഷ്പോല്‍സവത്തിന്റെ പ്രധാനആകര്‍ഷണം.
ചോളവും സീനിയും ഒാര്ണമെന്റല് കാബേജും ഉള്‍പ്പെടെയുള്ള പൂക്കള്‍ ചേര്‍ത്തുണ്ടാക്കിയ കൂറ്റന്‍ ഡ്രൈഫ്ലവേഴ്സ് കാഴ്ചകളാണ് ഇത്തവണത്തെ പുഷ്പോല്‍സവത്തിന്റെ ഒരു പ്രത്യേക. നാലായിരം ചതുരശ്രഅടിയിലാണ് പുല്‍ത്തകടി തയാറാക്കിയിരിക്കുന്നത്. നഗരിയിലുള്ള പൂച്ചെടികളും പുല്‍ത്തകിടികളും പൂനൈ, ബെംഗളുരു, മണ്ണൂത്തി , വയനാട് എന്നിവിടങ്ങളില്‍ നിന്നാണ് എത്തിച്ചിരിക്കുന്നത്. മലസ്റ്റോമ, ഗലാഞ്ചിയ, മിക്കി റോസ്, ബോഗന്‍ വില്ല തുടങ്ങിയവയുടെ വന്‍ശേഖരം പുഷ്പനഗരിയിലുണ്ട്.
കേരളത്തിലെ വിവിധജില്ലകളില്‍ നിന്നും കര്‍ണാടക, തമിഴ്നാട് സംസ്ഥാനങ്ങളില്‍ നിന്നുമുള്ള നഴ്സറി സ്ഥാപനങ്ങള്‍ ഒരുക്കുന്ന സ്റ്റാളുകളില്‍ ചെടികളും ,ഫലവൃക്ഷ തൈകളും, നടീല്‍ വസ്തുക്കളും, ഒൗഷധസസ്യങ്ങളും തയാറാണ്. നാടന്‍ തനിമ നിലനിര്‍ത്തുന്ന വ്യത്യസ്തങ്ങളായ മല്‍സരങ്ങളും പകല്സമയങ്ങളിലുണ്ട്. രാവിലെ പത്തുമണിമുതല്‍ രാത്രി എട്ടുമണിവരെ നടക്കുന്ന പുഷ്പോല്‍സവം ഇരുപത് സമാപിക്കും.