സര്‍ക്കാരിന്റെ കീഴിലുള്ള നാഷണല്‍ എംപ്ലോയ്മെന്റ് സര്‍വീസിന്റെ നേതൃത്വത്തില്‍ കോഴിക്കോട്ട് ജോബ് ഫെസ്റ്റ്. നിയുക്തി എന്ന പേരില്‍ സംഘടിപ്പിച്ച േമളയില്‍ പതിനായിരക്കണക്കിന് ഉദ്യോഗാര്‍ത്ഥികളാണ് ജോലി തേടിയെത്തിയത്.
പതിമൂവായിരത്തിലധികം പേരാണ് കോഴിക്കോട്ടെ തൊഴില്‍ മേളയില്‍ രജിസ്റ്റര്‍ ചെയ്തത്. 92 കമ്പനികളുടെ നേതൃത്വത്തില്‍ ആറായിരത്തോളം പേര്‍ക്ക് തല്‍ക്ഷണം ജോലി നല്‍കും. ഐടി, ബാങ്കിങ്, ആരോഗ്യം, തുടങ്ങി വിവിധ മേഖലകളിലാണ് ഉദ്യോഗാര്‍ത്ഥികളെ തിരയുന്നത്.
തൊഴിലന്വേഷകര്‍ക്കായി വിവിധ കമ്പനികളെ ഉള്‍പ്പെടുത്തി പുതിയ ജോബ് പോര്‍ട്ടല്‍ തുടങ്ങുമെന്ന് പരിപാടി ഉദ്ഘാടനം ചെയ്ത മന്ത്രി ടി.പി.രാമകൃഷ്ണന് പറഞ്ഞു.
ജോലി ലഭിച്ചവരുടെ വിവരവും നാഷണല്‍ എംപ്ലോയ്മെന്റ് സര്‍വീസ് പുറത്തുവിടും. രാജ്യത്തിനകത്തും പുറത്തുമുള്ള കമ്പനികളെ ഉള്‍പ്പെടുത്തി വിപുലമായ തൊഴില്‍മേളകള്‍ സംഘടിപ്പിക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യമെന്നും മന്ത്രി ടി.പി.രാമകൃഷ്ണന് പറഞ്ഞു.