ജപ്പാനിലേക്ക് കോഴിക്കോട്ടിരുന്നുകൊണ്ട് വാതില്‍തുറന്നിടുകയാണ് ജപ്പാന്‍കാരിയായ യുമികോ യാസ്മിൻ മല്ല. വാതില്‍ എന്ന അര്‍ത്ഥം വരുന്ന തൊബിറ എന്ന ക്ലബ്ബിന്റെ നേതൃത്വത്തില്‍ യാസ്മിന് കോഴിക്കോട്ടുകാരെ ജാപ്പനീസ് പഠിപ്പിക്കാന്‍ തുടങ്ങിയിട്ട് വര്‍ഷം മൂന്നായി.
ജാപ്പനീസ് ഭാഷ പഠിക്കണമെന്ന മോഹവുമായെത്തിയത് പണിക്കര്‍ റോഡില്‍ താമസിക്കുന്ന യുമികോ യാസ്മിനു മുന്നില്‍. ഫ്ലാറ്റില്‍ എത്തിയപാടെ മാതൃഭാഷയില്‍ സ്വാഗതം പറഞ്ഞു.
ആദ്യം കടുപ്പത്തില്‍ ഒരു സാഡോ ക്ഷമിക്കണം ചായിലേക്ക്. പച്ചനിറത്തിലുള്ള തേയിലപ്പൊടി ചൂടുവെള്ളത്തില്‍ കലക്കി മധുരം ചേര്‍ക്കാത്ത ചായ. ഒമാച്ചയെന്ന് വിളിക്കുന്ന ചായ ജാപ്പനീസ് സംസ്കാരത്തിന്റെ ഭാഗംകൂടിയാണ്.