കോഴിക്കോട് ജില്ലയുടെ പദ്ധതി പ്രദേശങ്ങളില്‍ ഏപ്രില്‍ അവസാനത്തോടെ ജപ്പാന് കുടിവെള്ളമെത്തിക്കാന്‍ തീരുമാനം. ജെയ്ക്ക അംഗങ്ങളുമായി മന്ത്രി എ.കെ.ശശീന്ദ്രന് നടത്തിയ ജില്ലാ അവലോകന യോഗത്തിലാണ് ധാരണയായത്.
പദ്ധതിയ്ക്കായി പൈപ്പുകള്‍ സ്ഥാപിക്കുന്നതിന് റോഡുകള്‍ മുറിക്കാന്‍ അനുവാദമില്ലാത്തതതായിരുന്നു ഇതുവരെയുണ്ടായിരുന്ന പ്രധാനതടസം. പതിമൂന്ന് പ്രദേശങ്ങളില്‍ പൊതുമരാമത്ത് വകുപ്പിന്റെ കൈവശമുള്ള റോഡുകള്‍ മുറിക്കാന്‍ യോഗത്തില്‍ തീരുമാനമായി. നടപടികള്‍ ഈ മാസം 20ാംതിയതിക്കുള്ളില്‍ പൂര്‍ത്തിയാക്കും. എന്നാല്‍ ദേശീയപാതയില്‍ അനുമതി ലഭിക്കാന്‍ ഏപ്രില്‍ ആദ്യവാരം പൊതുമരാമത്ത് മന്ത്രിയുടെ നേതൃത്വത്തില്‍ ഉന്നതതല യോഗം ചേരും.
പദ്ധതി പ്രദേശങ്ങളിലെ എംഎല്‍എമാരും യോഗത്തില്‍ പങ്കെടുത്തു. അടുത്തമാസം ഇരുപതിനുള്ളില്‍ പകുതിപ്രദേശങ്ങളില് വെള്ളമെത്തിക്കാനാകുമെന്നാണ് പ്രതീക്ഷ.