E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Tuesday March 09 2021 06:14 AM IST

Facebook
Twitter
Google Plus
Youtube

More in North

തലശേരി പാനൂര്‍ താലൂക്ക് ആശുപത്രിയുടെ സ്ഥലം കയ്യേറിയതായി കണ്ടെത്തി

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

തലശേരി പാനൂര്‍ താലൂക്ക് ആശുപത്രിയുടെ സ്ഥലം പള്ളിക്കമ്മിറ്റി കയ്യേറിയതായി സബ് ജഡ്ജിയുടെ പരിശോധനയില്‍ കണ്ടെത്തി. സംസ്ഥാന ലീഗല്‍ സര്‍വീസ് അതോറിട്ടി ചെയര്‍മാനും ഹൈക്കോടതി ജഡ്ജിയുമായ തോട്ടത്തില്‍ ബി. രാധാകൃഷണന് നാട്ടുകാര്‍ നല്‍കിയ പരാതിയെ തുടര്‍ന്നാണ് ജഡ്ജിയുടെ നേരിട്ടുള്ള പരിശോധനക്ക് നിര്‍ദേശം നല്‍കിയത്. 

ജില്ലാ ലീഗല്‍ സര്‍വീസ് അതോറിട്ടി സെക്രട്ടറിയും സബ് ജഡ്ജിയുമായ എ.പി ജയരാജാണ് സംസ്ഥാനലീഗല്‍ സര്‍വീസ് അതോറിട്ടി ചെയര്‍മാന്‍റെ നിര്‍ദേശപ്രകാരം പാനൂരില്‍ പരിശോധനക്കെത്തിയത്. ബാസല്‍ മിഷന്‍ ചര്‍ച്ച് ഗവ.ആശുപത്രിക്കായി 1960 ലാണ് 36 സെന്‍റ് സ്ഥലം വിട്ടുനല്‍കിയത്. റീ സര്‍വേ നമ്പര്‍ 13/5 ല്‍പെട്ട സ്ഥലമാണിതെന്നും ഈ സ്ഥലം ആര്‍ക്കും തിരിച്ചു കൈമാറിയിട്ടില്ലെന്നും ജഡ്ജിയുടെ പ്രാഥമീക പരിശോധയില്‍ തന്നെ വ്യക്തമായി. 36 സെന്‍റ് സ്ഥലത്തില്‍ ആറു സെന്‍റ് സ്ഥലത്തിന്‍റെ നികുതി 2011 മുതല്‍ ‍പള്ളിക്കമ്മിറ്റിയാണ് അടക്കുന്നത്. ഈ ആറു സെന്‍റ് സ്ഥലത്ത് നിയമവിരുദ്ധമായി കെട്ടിടങ്ങള്‍ പണിതതായും ജഡ്ജി കണ്ടെത്തി 

പള്ളിക്കമ്മിറ്റി സ്ഥലം കയ്യേറിയതായി ബോധ്യപ്പെട്ടെങ്കിലും മുനിസിപ്പല്‍ കോടതിയില്‍ ‍സ്ഥലം കയ്യേറിയെന്ന കേസ് നിലനില്‍ക്കുന്നതിനാല്‍ ഇക്കാര്യത്തില്‍ കൂടുതല്‍ പ്രതികരിച്ചില്ല. ലീഗല്‍ സര്‍വീസ് അതോറിട്ടി താലൂക്ക് സെക്രട്ടറി മനോജ് പാനൂല്‍, വില്ലേജ് ഒാഫീസര്‍ നസീമ എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു പരിശോധന. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :