തുറമുഖ വകുപ്പ് മന്ത്രി രാമചന്ദ്രന് കടന്നപ്പള്ളി ഉദ്ഘാടനം ചെയ്തു. വിരഹവും പ്രണയവും മാനവികതയും ഉള്‍ക്കൊള്ളുന്ന ഗാനപ്രവാഹമായിരുന്നു ആസ്വാദകരെ തേടിയെത്തിയത്. ഗായകന് തലത്ത് അസീസാണ് ആദ്യദിനം പാടാനെത്തിയത്.
എക്കാലത്തും ഒാര്മിയിലുള്ള പാട്ടുകള്‍ വീണ്ടും കേള്‍ക്കുകയായിരുന്നു ആസ്വാദകര്‍. വാദ്യോപകരണങ്ങളുടെ അകമ്പടി കൂടിയായതോടെ കാണികളും ഏറ്റുപാടി. കേരള സംഗീത നാടക അക്കാദമിയും ജില്ലാ ടൂറിസം പ്രമോഷന് കൗണ്‍സിലും ചേര്‍ന്നാണ് ഗസല്‍ രാത് അവതരിപ്പിക്കുന്നത്. അഞ്ചുദിവസം നീണ്ടു നില്കുന്ന പരിപാടിയില്‍ ഉമ്പായി, ഗായത്രി, ജിതേഷ് സുന്ദരം തുടങ്ങിയ പ്രതിഭകള്‍ ഗസല്‍ അവതരിപ്പിക്കും.