E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Sunday March 07 2021 09:35 AM IST

Facebook
Twitter
Google Plus
Youtube

More in North

തെയ്യക്കോലക്കാഴ്ചകളുമായി കേരള ഫോക‌്‌ലോര്‍ അക്കാദമി മ്യൂസിയം

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

വടക്കേ മലബാറിന്‍റെ പൈതൃകം വിളിച്ചോതുന്ന തെയ്യക്കോലക്കാഴ്ചകളുമായി കണ്ണൂര്‍ ചിറക്കലിലെ കേരള ഫോക‌്‌ലോര്‍ അക്കാദമി മ്യൂസിയം. വിവിധസംസ്കാരങ്ങളെ കൂട്ടിയോജിപ്പിക്കുന്ന ശില്‍പകലകളും മതമൈത്രി വിളിച്ചോതുന്ന കലാരൂപങ്ങളും ഉള്‍പ്പെടുത്തിയാണ് മ്യൂസിയം തയാറാക്കിയിരിക്കുന്നത്. 

ചരിത്രവും കാഴ്ചകളുടെ വിസ്മയവും ഒരുപോലെ സമന്വയിപ്പിച്ചാണ് ചിറക്കലിലെ ഫോക് ലോര്‍ അക്കാദമി മ്യൂസിയം തയാറാക്കിയിരിക്കുന്നത്. വിവിധ തെയ്യക്കോലങ്ങള്‍ അതേരൂപത്തിലും വലിപ്പത്തിലും അണിയലങ്ങള്‍ അടക്കം സജ്ജീകരിച്ചിട്ടുണ്ട്. തെയ്യക്കോലങ്ങളുടെ വിവിധ മുഖത്തെഴുത്തുകളാണ് പ്രധാന ആകര്‍ഷണം. മുഖത്തെഴുത്തുകളുടെ സവിശേഷതകള്‍ വ്യക്തമാക്കി വിശദവിവരങ്ങളടങ്ങിയ ചാര്‍ട്ടും സജ്ജീകരിച്ചിരിക്കുന്നു. ആടയാഭരണങ്ങള്‍ , കിരീടം, പൊയ്ക്കണ്ണുകള്‍ , ചിലമ്പ് , തുടങ്ങിയവയെല്ലാം പുതുതലമുറയെ ആകര്‍ഷിക്കുന്നുണ്ട്.ഉത്തരമലബാറിലെ തെയ്യക്കോലങ്ങളില്‍ പ്രധാനപ്പെട്ട തായ്പ്പര ദേവത , കരിങ്കുട്ടി ശാസ്തപ്പന്‍ , പുലിയൂര്‍ കാളി, മാരിതെയ്യം, വിഷ്ണുമൂര്‍ത്തി എന്നിവയുടെയെല്ലാം ജീവന്‍തുടിക്കുന്ന പൂര്‍ണരൂപമാണ് മ്യൂസിയത്തില്‍ ഒരുക്കിയിരിക്കുന്നത്. കാണാനെത്തുന്നവര്‍ക്ക് ഒരു തെയ്യാട്ടക്കാലത്തിന്‍റെ നേരനുഭവങ്ങള്‍ ഇവിടെ നിന്നും ലഭിക്കുന്നു. മതമൈത്രി വിളിച്ചോതി തയാറാക്കിയിരിക്കുന്ന മാര്‍ഗം കളി, തിരുവാതിര, ഒപ്പന എന്നീ കലാരൂപങ്ങള്‍ അക്കാദമി മ്യൂസിയത്തെ കൂടുതല്‍ ജനകീയമാക്കുന്നു. 

നാഷ്ണല്‍ ടെറാക്കോട്ട വര്‍ക്ക് ഷോപ്പിന്‍റെ ഭാഗമായി വിവിധ സംസ്ഥാനങ്ങളില്‍ നിന്നെത്തിയ ശില്‍പികള്‍ തയ്യാറാക്കിയ കരകൗശലരൂപങ്ങള്‍ മ്യൂസിയത്തില്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. ആസാം, രാജസ്ഥാന്‍ ,കേരളം, മണിപ്പൂര്‍ ,ഛത്തിസ്ഗഡ്, തമിഴ്നാട് , ഒഡീഷ് തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിലനില്‍ക്കുന്ന തനത് സംസ്കാരങ്ങള്‍ ഇഴചേരുന്നതാണ് ശില്‍പങ്ങള്‍ 

മലയാളത്തില്‍ എഴുതപ്പെട്ട താളിയോള രാമായണം അടക്കം പുരാതനതാളിയോല ഗ്രന്ഥങ്ങളുടെ ശേഖരവും ഇവിടെയെുണ്ട്. രാജവാഴ്ച കാലത്തെ വ്യത്യസ്ത ജനവിഭാഗങ്ങള്‍ ഉപയോഗിച്ച വീട്ടുപകരങ്ങള്‍ , കാര്‍ഷിക ഉപകരണങ്ങള്‍ , എന്നിവയെല്ലാം പഴമയുടെ പ്രതീകങ്ങളായി സംരക്ഷിച്ചിട്ടുണ്ട്.സന്ദര്‍ശകരെ ആകര്‍ഷിക്കുന്നതാണ് അക്കാദമിയുടെ ചുവരില്‍ ഒരുക്കിയിരിക്കുന്ന വിവിധ കോലങ്ങള്‍. കേരളത്തിലെ സമുദായങ്ങളുമായി ബന്ധപ്പെട്ട സംസ്കാരവും ഇതിവൃത്തങ്ങളും ഉള്‍ക്കൊള്ളുന്നതാണ് ഈ രൂപങ്ങള്‍. അരക്കിയക്ഷി കോലം, സുന്ദരിയക്ഷി കോലം, അന്തരയക്ഷിക്കോലം, കുതിരക്കോലം, പക്ഷിക്കോലം, മറുതാ കോലം, കാലന്‍ കോലം, ഗണപതി കോലം തുടങ്ങിയവയെല്ലാം കാവുകളെ അനുസ്മരിപ്പിക്കുന്നു. 

മ്യൂസിയത്തില്‍ പുറംചുമരുകളില്‍ ഒരുക്കിയിരിക്കുന്ന പറയിപെറ്റ പന്തിരുകുലത്തിന്‍റെ ചരിത്രവും പ്രത്യേകതകളും പോയകാലസംസ്കാരത്തിന്‍റെ നേര്‍സാക്ഷ്യങ്ങളാണ്. ചുരുക്കത്തില്‍ കേരളവും ഉത്തരമലബാറും പഴമയുടെ തനിമയോെട പുനര്‍ജനിക്കുകയാണ് കേരള ഫോക് ലോര്‍ ്അക്കാദമി മ്യൂസിയത്തില്‍ 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :