കോഴിക്കോട് ചാലിയം മൽസ്യവിപണന കേന്ദ്രത്തിൽ വൻ തീപിടിത്തം. മൽസ്യബന്ധന ഉപകരണങ്ങൾ സൂക്ഷിച്ച ഏഴ് ഓലഷെഡുകൾ പൂർണമായും കത്തി നശിച്ചു. രണ്ടര മണിക്കൂർ നീണ്ട പരിശ്രമങ്ങൾക്കൊടുവിലാണ് തീ അണച്ചത്
രാത്രി ഒമ്പതേമുക്കാലോടെയാണ് തീപിടുത്തമുണ്ടായത്. മൽസ്യബന്ധന ഉപകരണങ്ങൾ സൂക്ഷിച്ച ഓലഷെഡിനാണ് ആദ്യം തീ പിടിച്ചത്. പിന്നീട് തീ മറ്റിടങ്ങളിലേക്ക് പടരുകയായിരുന്നു.
മൽസ്യ ബന്ധന ഉപകരണങ്ങൾക്ക് പുറമെ മൽസ്യം കൊണ്ടുപോകുന്ന വാഹനങ്ങളും കത്തിനശിച്ചു. മീഞ്ചന്ത, ബീച്ച് എന്നിവിങ്ങളിൽ നിന്നെത്തിയ അഗ്നിശമന യൂണിറ്റും നാട്ടുകാരും രണ്ടര മണിക്കൂർ നീണ്ട പരിശ്രമങ്ങൾക്കൊടുവിലാണ് തീയണച്ചത്.