പേനാ കുത്തുകൾ കൊണ്ട് ചിത്രം നിർമിക്കുന്ന വേറിട്ട ഒരു കലാകാരനെ പരിചയപ്പെടാം. പയ്യന്നൂർ അന്നൂർ സ്വദേശി ' സുരേഷിന്റെ ഈ കുത്ത് ചിത്രങ്ങൾ നവ മാധ്യമങ്ങളിലും ഏറെ ശ്രദ്ധിക്കപ്പെട്ടു കഴിഞ്ഞു
വെറുതേ കിട്ടുന്ന സമയങ്ങളിൽ കടലാസിൽ കുത്തുകളിട്ടു തുടങ്ങിയതാണ് സുരേഷ്. എന്നാൽ ഇന്ന് ഈ കുത്തുകളാണ് സുരേഷിനെ താരമാക്കിയത്. ചിത്രകലയിൽ താൽപ്പര്യമുള്ള സുരേഷിന് ഇത് ചിത്രകലയിലെവേറിട്ട മാധ്യമവുമാണ്. ലക്ഷക്കണക്കിന് പേനാകുത്തുകൾ ചേർത്തുവെച്ചാലാണു ഒരു ചിത്രം രൂപപ്പെടുക. പോർട്രെയിറ്റുകൾ എന്ന വിഭാഗത്തിൽ പെടുന്ന ഈ കലാ രീതിയിൽവിദേശ കലാകാരൻമാരാണ് ഏറെയും. വരക്കേണ്ടുന്ന ചിത്രരൂപം ആദ്യം മനസ്സിൽ നിർമിക്കും.പിന്നെ വെള്ളക്കടലാസിലേക്ക് കുത്തുകളുടെ പ്രവാഹമാണ്.അധികം വൈകാതെ പിറവിയെടുക്കും ഇതുപോലുള്ള ചിത്രങ്ങൾ, നൂറ് കണക്കിന്ന് ചിത്രങ്ങളാണ് സുരേഷ് കുത്തുകളിലൂടെ നിർമിച്ചത്. യേശുദാസ് ,ചിത്ര ,കുഞ്ഞുണ്ണി മാഷ് എന്നിവർക്ക് നേരിട്ട് ചിത്രങ്ങൾ നൽകാനാനയതിന്റെ സന്തോഷവും സുരേഷിനുണ്ട്. കുത്തു ചിത്രങ്ങളുടെ പ്രദർശനം സംസ്ഥാനത്തെ പ്രധാന കേന്ദ്രങ്ങളിലെല്ലാം സംഘടിപ്പിക്കാനുള്ള ശ്രമത്തിലാണ് സുരേഷ്. ഹിന്ദി അധ്യാപകൻ കൂടിയായ സുരേഷിന് പ്രോത്സാഹനമായി ഭാര്യയും മക്കളും കൂടെയുണ്ട്.