കോഴിക്കോട് ജില്ലാകലോത്സവത്തിൽ മിമിക്രിയിലും നോട്ട് പ്രശ്നം. പെൺകുട്ടികളുടെയും ആൺ കുട്ടികളുടെയും മത്സരത്തില്‍ നോട്ട് അസാധുവാക്കിയ നടപടിയുടെ പ്രതികരണങ്ങളായിരുന്നു പ്രധാന വിഷയം.
പ്രധാന മന്ത്രി നരേന്ദ്രമോദിയുടെ പ്രസംഗം മുതൽ നോട്ട് വിഷയത്തിൽ സിനിമാതാരങ്ങളുടെ പ്രതികരണം വരെ സമകാലിക രാഷ്ട്രീയ വിഷയങ്ങളായിരുന്നു മിമിക്രി വേദിയിൽ ചിരിപടർത്തിയത്. ആൺ കുട്ടികളുടെയും െപൺകുട്ടികളുടെയും മത്സരത്തിൽ നോട്ട് ഇടയ്ക്കിടെ കയറി വന്നു.
പൊട്ടിവിടരുന്ന പ്രഭാതവും പലവിധം കുരയ്ക്കുന്ന നായക്കളും കൂകിപായുന്ന തീവണ്ടിയും ഇത്തവണയും മിമിക്രി വേദിയിൽ സാന്നിധ്യമറിയിച്ചു.പെൺകുട്ടികളുടെ വിഭാഗത്തിൽ എണ്ണം കൊണ്ട് ബലം കുറവായിരുന്നെങ്കിലും ഗുണംമെച്ചമായിരുന്നു