വെള്ളമില്ലാത്തതിനാല്‍ കുളി ആഴ്ചയില്‍ ഒരിക്കലാക്കി കണ്ണൂര്‍ പയ്യന്നൂര്‍ പെരിങ്ങോം കോളനിവാസികള്‍. കുടിവെള്ളത്തിനായി സര്‍ക്കാര്‍ ലക്ഷങ്ങള്‍ മുടക്കി കോളനിയില്‍ നിര്‍മിച്ച വെള്ളസംഭരണിയും കുഴല്‍ക്കിണറുകളും പരീക്ഷണത്തിന് പോലും പ്രവര്‍ത്തിപ്പിക്കാതെ കരാറുകാരന് മുങ്ങിയതോടെയാണ് ചെങ്ങറ പുനരധിവാസ കോളനിയിെല ജനങ്ങള്‍ക്ക് വെള്ളം കിട്ടാക്കനിയായത്.
രാജമ്മ വയക്കര പഞ്ചായത്തിലെ മുടിക്കാനം കോളനിവാസികളില്‍ ഒരാള്‍ മാത്രം. അഞ്ചുവര്‍ഷം മുമ്പ് തുടങ്ങിവെച്ച കുടിവെള്ള പദ്ധതിയുടെ ഫലം ഇതുവരെ കോളനിവാസികള്‍ക്ക് ലഭിച്ചിട്ടില്ല. ചെങ്ങറ പുനരധിവാസപാക്കേജിന്റെ ഭാഗമായി സര്‍ക്കാര്‍ നല്കിയ പാറക്കെട്ട് നിറഞ്ഞ ഭൂമിയില്‍ ജീവിതം തുടര്‍ന്നവരാണ് ദുരിതത്തിലായത്. പാറപ്പുറത്ത് അശാസ്ത്രീയമായി നിര്‍മിച്ച കൂറ്റന്‍ ജലസംഭരണി, കോളനിയുടെ വിവിധഭാഗങ്ങളില്‍ തലങ്ങും വിലങ്ങും സ്ഥാപിച്ച 39 ടാപ്പുകള്‍ , പൈപ്പ് ലൈനുകള്‍ , കുഴല്കിണക്കിണറുകള്. ലക്ഷങ്ങള്‍ മുടക്കിയ പദ്ധതികള്‍ക്ക് ഒരുകുറവും വന്നിട്ടില്ല. പക്ഷേ ഇതൊന്നും ഒരു തവണപോലും പ്രവര്‍ത്തിച്ചിട്ടില്ല.
പുല്ലുപോലും മുളക്കാത്ത പാറക്കെട്ട് കിലോമീറ്റുകള്‍ താണ്ടി സംഭരിക്കുന്ന വെള്ളമാണെങ്കില്‍ ഇങ്ങനെ. വെള്ളമില്ലാതായതോടെ രാജമ്മയും ഭര്‍ത്താവും മറ്റ് കോളനിവാസികളും കുളിആഴ്ചയിലൊരിക്കലാക്കി.മലമൂത്രവിസര്‍ജനം കക്കൂസില്‍ നടത്താതായി. ഇനിയും അധികൃതര്‍ വെള്ളത്തിന് സൗകര്യമൊരുക്കിയില്ലെങ്കില്‍ സര്‍ക്കാര്‍ ഭൂമിയില്‍ ആത്മഹത്യക്കൊരുങ്ങുകയാണ് രാജമ്മയും ഭര്‍ത്താവും.