കണ്ണൂര്‍ നഗരപരിസരത്ത് പുലിയുണ്ടെന്ന് വനപാലകര്‍ സ്ഥിരീകരിച്ചു. പയ്യാമ്പലത്തിന് സമീപം രണ്ടു പശുക്കളെ ആക്രമിച്ച് കൊലപ്പെടുത്തിയതിന് പിന്നില്‍ പുലിയാണെന്ന് മൃഗഡോക്ടര്‍മാരും ഉറപ്പിച്ചതോടെ പുലിയെ പിടിക്കാനുള്ള നടപടികളും വനപാലകര്‍ തുടങ്ങി.
കണ്ണൂര്‍ സിറ്റിയില്‍ നിന്ന് പുലിയെ പിടിച്ചതിന്റെ പിന്നാലെയാണ് അഴീക്കോട് ചാലില്‍ പ്രദേശത്ത് പുലിയുടെ സാന്നിധ്യമുള്ളതായി അഭ്യൂഹം പരന്നത്. പലരും പുലിയെ കണ്ടതായി പറഞ്ഞതോടെ വനപാലകര്‍ സ്ഥലത്തെത്തി. പുലിയെ പിടിക്കാന്‍ കൂടും സ്ഥാപിച്ചിരുന്നു. ഇതിനിടയിലാണ് ഇന്ന് പള്ളിയാംമൂല പ്രദേശത്ത് രണ്ട് പശുക്കള്‍ ചത്തത്. ആക്രമിച്ച് കൊലപ്പെടുത്തിയ നിലയിലായിരുന്നു. പുലിയുടെ ആക്രമണത്തിലാണ് പശുക്കള്‍ ചത്തതെന്ന് നാട്ടുകാര്‍ പറഞ്ഞു. പുലിയെ പിടികൂടാനുള്ള മറ്റുനടപടികളും വനംവകുപ്പും പൊലീസും തുടങ്ങി.