കേരളത്തിലെ നവജാത ശിശുമരണ നിരക്ക് കുറക്കാൻ ബോധവൽക്കരണ പരിപാടികളുമായി നവജാത ശിശുരോഗ വിദഗ്ധർ..കോഴിക്കോട് നടന്ന ശിശുരോഗ വിദഗ്ധരുടെ സംസ്ഥാന സമ്മേളനത്തിലാണ് ബോധവൽക്കരണ പരിപാടികൾക്ക് രൂപം നൽകിയത്.
മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് നവജാത ശിശുമരണ നിരക്ക് കേരളത്തിൽ കുറവാണ്.അതേസമയം ഇരുപത് വർഷം മുൻപത്തെ ശിശുമരണനിരക്കായ 12 ൽ തന്നെയാണ് കേരളം ഇപ്പോഴും നിൽക്കുന്നത്. ഇത് കുറയ്ക്കനാവശ്യമായ ആശയങ്ങളാണ് സമ്മേളനത്തിൽ ഉയർന്നത്..ഈ ആശയങ്ങൾ സംസ്ഥാന സർക്കാറിന്റെ ശ്രദ്ധയിൽ കൊണ്ടുവരും
സമ്മേളനത്തിൽ അഞ്ഞൂറോളം ശിശുരോഗ വിദഗ്ധർ പങ്കെടുത്തു.തിരഞ്ഞെടുത്ത 100 നഴ്സുമാർക്ക് ശിശുപരിചരണത്തിൽ പരിശീലനം നൽകി.കേരളത്തിലെ മുതിർന്ന ശിശുരോഗ വിദഗ്ധരെ ചടങ്ങിൽ ആദരിച്ചു