E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Wednesday March 10 2021 10:49 AM IST

Facebook
Twitter
Google Plus
Youtube

More in North

രാജ്യാന്തരനിലവാരത്തിൽ നവീകരിക്കപ്പെടുന്ന റയിൽവേസ്റ്റേഷനുകളുടെ പട്ടികയിൽ കോഴിക്കോടും

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

രാജ്യാന്തരനിലവാരത്തിൽ നവീകരിക്കപ്പെടുന്ന റയിൽവേസ്റ്റേഷനുകളുടെ പട്ടികയിൽ കോഴിക്കോടും. സ്റ്റേഷന്റെ വികസനവും നടത്തിപ്പും നാൽപത്തിഅഞ്ചുവർഷത്തേക്ക് സ്വകാര്യസ്്ഥാപനത്തിന് കൈമാറും. ഡൽഹിയിൽ കേന്ദ്രറയിൽവേ മന്ത്രി സുരേഷ് പ്രഭു ഉദ്ഘാടനം നിർവഹിച്ചു. 

കോഴിക്കോട് റയിൽവേ സ്റ്റേഷന്റെ നാലര ഏക്കറിൽ നാലു മേഖലകളിലായി വികസനപദ്ധതികൾ നടപ്പാക്കാനാണ് തീരുമാനം. നാൽപത്തി അഞ്ചുവർഷത്തേക്ക് സ്റ്റേഷന്റെ നവീകരണവും നടത്തിപ്പും ഏത് രീതിയിൽ വേണമെന്ന് റയിൽവേയുടെ അനുമതിയോടെ സ്വകാര്യകമ്പനിക്ക് തീരുമാനിക്കാം. ഓരോ വർഷവും നിശ്ചിത തുക റെയിൽവേയ്ക്ക് നൽകണം. വിമാനത്താവളങ്ങളിലേതിന് സമാനമായി യാത്ര പോകുന്നവർക്കും യാത്രക്ക് ശേഷം ഇറങ്ങുന്നവർക്കും പ്രത്യേക സ്ഥലം. ശുചീകരണം, വിശ്രമകേന്ദ്രങ്ങൾ , ആധുനീകനടപ്പാതകൾ, ചരക്ക് നീക്കത്തിന് ഇടനാഴി, യാത്രക്കാർക്ക് വിജ്ഞാനവും വിനോദവും വാണിജ്യസമുച്ചയങ്ങളും ക്രമീകരിക്കാം. രാജ്യത്തെ 23 സ്റ്റേഷനുകളിൽ നടപ്പാക്കുന്ന പദ്ധതിയുടെ ഉദ്ഘാടനം വീഡിയോ കോൺഫറൻസിങിലൂടെ ഡൽഹിയിൽ കേന്ദ്രറയിൽവേ മന്ത്രി സുരേഷ് പ്രഭു നിർവഹിച്ചു. ‌ 

കുറഞ്ഞത് 75 കോടി രൂപയുടെ വികസനം. മെയ് 22 വരെ സ്വകാര്യഗ്രൂപ്പുകളിൽ നിന്ന് റയിൽവേ താൽപര്യപത്രം സ്വീകരിക്കും. നൂറു ശതമാനം നേരിട്ടുള്ള വിദേശ നിക്ഷേപം നടത്താം. വടകരയിലെ ഉൗരാളുങ്കൽ ലേബർ കോൺട്രാക്ട് സഹകരണസൊസൈറ്റിയും കോഴിക്കോട് സ്റ്റേഷൻവികസനം ഏറ്റെടുക്കാനുളള തയ്യാറെടുപ്പിലാണ്. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :