തലശേരിയില്‍ റയില്വേപാളത്തിന് സമീപത്തുനിന്ന് പതിമൂന്ന് ബോംബുകള്‍ പൊലീസ് പിടിച്ചെടുത്തു. ടെമ്പിള്‍ ഗേറ്റ് റയില്‍വേസ്റ്റേഷന്റെ അടുത്തുള്ള കുറ്റിക്കാട്ടില്‍ ഒളിപ്പിച്ച നിലയിലായിരുന്നു ഉഗ്രസ്ഫോടക ശക്തിയുള്ള ബോംബുകള്‍
തലശേരി ജഗന്നാഥക്ഷേത്രോല്സവം ആരംഭിക്കാനിരിക്കെ സുരക്ഷാക്രമീകരണങ്ങളുടെഭാഗമായി പൊലീസ് നടത്തിയ റെയ്ഡിലാണ് ബോംബുകള്‍ കണ്ടെടുത്തത്. ടെംബിള്‍ ഗേറ്റ് റയില്‍വേ സ്റ്റേഷന് സമീപത്തുള്ള കുറ്റിക്കാട്ടില്‍ തുണിയില്‍ പൊതിഞ്ഞ് സൂക്ഷിച്ച നിലയിലായിരുന്നു ബോംബുകള്‍. ഉഗ്രസ്ഫോടക ശക്തിയുള്ള പത്ത് ഐസ് ക്രീം ബോംബുകളും മൂന്ന് സ്റ്റീല്‍ ബോംബുകളുമാണ് കണ്ണൂരില്‍ നിന്നെത്തിയ ബോംബ് സ്ക്വാഡിന്റെ നേതൃത്വത്തില്‍ പൊലീസ് കണ്ടെടുത്തത്.കഴിഞ്ഞ ദിവസം രാത്രിയില്‍ പുന്നോലില്‍ റെയില്‍വേ ട്രാക്കില്‍ സ്ഫോടനവും ഉണ്ടായിരുന്നു.
മേലൂരില്‍ പൊലീസ് നടത്തിയ റെയ്ഡില്‍ ബോംബുകള്‍ കണ്ടെത്തിയിരുന്നു. ബുധനാഴ്ച ജഗന്നാഥ ക്ഷേത്രോല്‍സവം ആരംഭിക്കാനിരിക്കെ ക്ഷേത്രത്തിന് സമീപത്തുനിന്ന് ബോംബുകള്‍ കണ്ടെത്തിയത് ജനങ്ങളില്‍ ആശങ്ക സൃഷ്ടിച്ചിട്ടുണ്ട്. മേഖലയില്‍ കൂടുതല്‍ റെയ്ഡുകള്‍ നടത്താനും സുരക്ഷയൊരുക്കാനും കൂടുതല്‍ പൊലീസിനെ വിന്യസിച്ചു.