ജൈവ വൈവിധ്യത്തിന്റെ ഉള്‍കാഴ്ചകളുമായി കോഴിക്കോട് ലളിതകലാ അക്കാദമി ആര്‍ട്ട് ഗ്യാലറിയില്‍ കലാപ്രദര്‍ശനം. ബയോഫീലിയ എന്ന പേരില്‍ ചിത്രങ്ങളും ശില്പങ്ങളുമാണ് പ്രദര്‍ശനത്തിനുള്ളത്.
പരിസ്ഥിതിയും മനുഷ്യനും തമ്മിലുള്ള അഭേദ്യമായ ബന്ധമാണ് ബയോഫീലിയ എന്ന കലാപ്രദര്‍ശനത്തിലൂടെ വ്യക്തമാക്കുന്നത്. ആധുനികവല്‍ക്കരണം മനുഷ്യനെ ശീതികരിച്ച മുറികളിലേക്ക് ചുരുക്കുമ്പോള്‍ ജൈവപ്രകൃതി അവന് അന്യമാകുന്നു.
പവിത്രമായ പരിസ്ഥിതിലേക്കുള്ള മനുഷ്യന്റെ കടന്നുകയറ്റത്തിന്റെ ദൂഷ്യവശങ്ങളും പ്രദര്‍ശനത്തില്‍ കാണാം. കടുംനിറങ്ങളിലാണ് ഭൂരിപക്ഷം ചിത്രങ്ങളും വരച്ചിട്ടുള്ളത്. ചിത്രങ്ങള്‍ക്കുപുറമെ ശില്പങ്ങളും പ്രദര്‍ശനത്തിനുണ്ട്. നാല്പതോളം കലാകാരന്മാണ് ഈ സൃഷ്ടികള്‍ക്കു പിന്നില്‍. പ്രദര്‍ശനം ഈ മാസം 16ന് സമാപിക്കും.