കോഴിക്കോട് പെരുവണ്ണാമൂഴിയില്‍ കാട്ടുമൃഗങ്ങളുടെ ശല്യത്തില്‍ പൊറുതിമുട്ടി നാട്ടുകാര്‍. ഒരു വര്‍ഷത്തിനിടെ ലക്ഷങ്ങളുടെ കൃഷിനാശമാണ് പ്രദേശത്തുണ്ടായത്.
ഇതുപോലെ നഷ്ടങ്ങളുടെ കണക്കുതന്നെയാണ് പ്രദേശത്തെ മിക്ക കര്‍ഷകര്‍ക്കും പറയാനുളളത്. കൃഷിയിടം വേലികെട്ടി തിരിച്ചാലും മൃഗങ്ങള്‍ അത് പൊളിച്ച് അകത്തുകയറും. കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ പ്രദേശത്തെ നാനൂറോളം വാഴകളാണ് കാട്ടാന ചവിട്ടിമെതിച്ചത്. കൂടാതെ തെങ്ങുംതൈകളും റബര്‍ കൃഷിയുമെല്ലാം കാട്ടുമൃഗങ്ങള്‍ നശിപ്പിച്ചു. പകല്‍ സമയത്തുപോലും വഴിനടക്കാന്‍ പറ്റില്ലെന്നാണ് നാട്ടുകാരുടെ പരാതി. മൃഗങ്ങളുടെ ശല്യം ഒഴിവാക്കാന്‍ പുതിയവേലി നിര്‍മിക്കണമെന്ന് കര്‍ഷകര്‍ പലതവണ വനുംവകുപ്പിനോട് ആവശ്യപ്പെട്ടിട്ടും ഫലമുണ്ടായില്ല. പുതിയവേലിയ്ക്ക് ഒരുകോടി രൂപയിലധികമാണ് ചെലവ് കണക്കാക്കിയിരിക്കുന്നത്.