ശരീരം തളര്‍ത്തിയ രോഗത്തോട് പൊരുതി ഒരുനാടിനു വെളിച്ചമായ കഥയാണ് ജോണ്സണ് പറയാനുള്ളത്. 14 വര്‍ഷമായി എല്‍ഇഡി, സോളര്‍ ഉല്പന്നങ്ങളുടെ നിര്‍മാണത്തിലാണ് കോഴിക്കോട് പെരുവണ്ണാമൂഴി സ്വദേശി ജോണ്സണ്.
പോളിയോ രോഗം കൈകാലുകളുടെ ചലനശേഷി നഷ്ടപ്പെടുത്തിയെങ്കിലും ജോണ്‍സന്റെ മനക്കരുത്തിനെ തകര്‍ക്കാന്‍ രോഗത്തിന് കഴിഞ്ഞില്ല. എല്‍ഇഡി ലൈറ്റുകളും സോളര്‍ ഉല്പന്നങ്ങളുെമല്ലാം കുറഞ്ഞചെലവില്‍ നിര്‍മിക്കാനുള്ള പ്രവര്‍ത്തനം തുടങ്ങുന്നത് അങ്ങനെയാണ്. എം.ടെക് ഇലക്ട്രോ എന്ന പേരില്‍ സ്വന്തമായി സ്ഥാപനം ആരംഭിച്ചാണ് പ്രവര്‍ത്തനം.
ഒറ്റ ചാര്‍ജിങ്ങില്‍ 12 മണിക്കൂര്‍ വരെ പ്രകാശം നില്ക്കുന്ന എല്‍ഇഡി എമര്‍ജന്‍സി, സോളര്‍ പവര്‍ പായ്ക്ക്, തെരുവു വിളക്കുകള്‍ തുടങ്ങിയവയെല്ലാം ഇവിടെ നിര്‍മിക്കും. ഭാര്യ ഉഷയും രണ്ട് കുട്ടികളുമാണ് ജോണ്സണ് പിന്തുണ. സ്വാശ്രയ സംഘങ്ങള്‍, ചെറുകിട വ്യവസായ സംരംഭങ്ങള്‍, കുടുംബശ്രീ യൂണിറ്റുകള്‍ തുടങ്ങിയവയ്ക്കും ജോണ്സണ് പരിശീലനം നല്‍കുന്നുണ്ട്.