റിപ്പബ്ലിക് ദിനം ശുചീകരണ പ്രവർത്തനങ്ങൾക്കായി മാറ്റിവയ്ക്കുകയാണ് ഒരു കൂട്ടം വിദ്യാർഥികൾ. കോഴിക്കോട് ജില്ലയിലെ വിവിധ കോളജുകളിലെ വിദ്യാർഥികളാണ് കോഴിക്കോട് ത്വക്ക് രോഗാശുപത്രി ശുചീകരിച്ച് മാതൃകയാവുന്നത്.
ത്വക്ക് രോഗാശുപത്രിക്ക് പുതിയ മുഖം നൽകാനുള്ള തയ്യാറെടുപ്പാണിത്.പൊട്ടിപൊളിഞ്ഞ് തുരുമ്പെടുത്തു തുടങ്ങിയ കട്ടിലുകൾ പെയിന്റെടിച്ച് മോടികൂട്ടി.ആശുപത്രിക്കു പരിസരത്തെ കാടുകൾ വൃത്തിയാക്കി.ഒഴിവു ദിവസം ആശുപത്രിയിലെ അന്തേവാസികൾക്കൊപ്പം ചെലവിടാൻ കഴിഞ്ഞതിന്റെ സന്തോഷത്തിലായിരുന്നു വിദ്യാർഥികൾ വിദ്യാർഥികൾക്ക് സഹായവുമായി ജില്ലയിലെ വിവിധ സന്നദ്ധ സംഘടനാ പ്രവർത്തകരും എത്തി.