ഭവനനിർമാണത്തിന്റെ സാധ്യതകൾ ഉപഭോക്താക്കൾക്ക് മുന്നില്‍ തുറന്നിട്ട് ക്രെഡായി പ്രോപ്പർട്ടി ഷോയ്ക്ക് കോഴിക്കോട് തുടക്കം. ക്രെഡായിയുടെ കോഴിക്കോട് ചാപ്റ്റർ സംഘടിപ്പിക്കുന്ന 23ാമത് എക്സ്്പോയാണ് സരോവരം ഗ്രൗണ്ടിൽ നടക്കുന്നത്.
കേരളത്തിലെ വിവിധ നഗരങ്ങളിൽ ഒരു വീട് സ്വന്തമാക്കാൻ ആഗ്രഹിക്കുന്നവർക്ക്് പ്രമുഖ ബിൽഡർമാരുടെ പ്രോജക്ടുകളെക്കുറിച്ച് നേരിട്ടറിയുന്നതിനുള്ള അസുലഭാവസരമാണ് പ്രോപ്പർട്ടി ഷോ ഒരുക്കിയിരിക്കുന്നത്. 13 കമ്പനികളാണ് പ്രദർശനത്തിൽ പങ്കെടുക്കുന്നത്.അപ്പോളോ ബിൽഡേഴ്സ്, അസറ്റ് ഹോംസ്, ഹൈലൈറ്റ് ബിൽഡേഴ്സ്, മലബാർ ഡെവ്്്ലപ്പേഴ്സ് തുടങ്ങിയവരോടൊപ്പം എച്ച്ഡിഎഫ്സി ഹോംലോണും മേളയിൽ പങ്കെടുക്കുന്നുണ്ട്.
വില്ലകൾ, അപ്പാര്‍ട്ട്മെന്റുകൾ തുടങ്ങിയവ ബുക്ക് ചെയ്യാനാഗ്രഹിക്കുന്നവർക്ക് സൈറ്റ് നേരിൽ കാണാനുള്ള അവസരവും ഒരുക്കിയിട്ടുണ്ട്. രാവിലെ 10 മുതൽ രാത്രി എട്ടുവരെയാണ് മേള. പ്രദർശനം നാളെ സമാപിക്കും.