അഞ്ചൂറ് മീറ്ററിലേറെ ദൂരമുള്ള വഴിയുണ്ടെന്ന് കാണിച്ച് ദേശീയപാതയിലെ മേലൽപാലത്തിന് താഴെ ഔട്ട്ലെറ്റ് തുടങ്ങാൻ ബവ്റിജസ് കോർപ്പറേഷന്റെ ശ്രമം. കാഞ്ഞങ്ങാട് പടന്നക്കാട് മേൽപാലത്തിനോട് േചർന്ന കെട്ടിടത്തിൽ മദ്യശാല തുറക്കാന്‍ നീക്കം തുടങ്ങിയതോടെ നാട്ടുകാർ സമരവും തുടങ്ങി
പടന്നക്കാട്ടെ വീട്ടമ്മമാർ മേൽപാലത്തിന് താഴെ ഈ കാവൽ തുടങ്ങിയിട്ട് ദിവസങ്ങളായി.പാലത്തിന് താഴെയുള്ള ഈ കെട്ടിടത്തിൽ മദ്യമിറക്കുന്നത് തടയുകയാണ് ഈ കാവലിന്റെ ലക്ഷ്യം. പകൽ സ്ത്രീകളും രാത്രി പുരുഷൻമാരും ഊഴമിട്ടാണ് കാവൽ.കാഞ്ഞങ്ങാട് പുതിയോട്ടയിലെ ബവിറിജസ് കോർപ്പറേഷന്റെ ഔട്ട്ലറ്റ് മാറ്റാനുള്ള നീക്കമാണ് സമരങ്ങൾക്ക് കാരണം.
മേൽപാലം കഴിഞ്ഞ് ദേശീയപാതയിൽ നിന്നും അഞ്ഞൂറ് മീറ്റർ മാറിയാണ് പുതിയ ഔട്ട്്ലെറ്റെന്നാണ് കോർപ്പറേഷന്റെ അവകാശവാദം. നാനൂറ്റി ഏഴുപത് മീറ്ററേ ഒള്ളൂവെന്ന് നാട്ടുകാരുംവാദിക്കുന്നു. പുതിയ ഔട്ട് ലൈറ്റിൽ നിന്നും നൂറു മീറ്റർ മാറി റയിൽവേ ട്രാക്കുള്ളത് അപകടസാധ്യത വർധിപ്പിക്കുന്നുവെന്നും നാട്ടുകാർ പറയുന്നു. എന്നാൽ ഇതുവരെ അനുമതി നൽകില്ലെന്നാണ് കാഞ്ഞങ്ങാട് നഗരസഭയുടെ നിലപാട്.