കണ്ണൂര്‍ കാപ്പാട് തപാലാപ്പീസില്‍ പോസ്റ്റുമാന് ഇല്ലാതായതോടെ രണ്ടു മാസമായി തപാല്ഉരുപ്പടികള് വിതരണം ചെയ്യാതെ കെട്ടിക്കിടക്കുന്നു. ഇടിഞ്ഞുവീഴാറായ വാടകകെട്ടിടത്തില് പ്രവര്‍ത്തിക്കുന്ന ഒാഫീസില്‍ ജീവന് പണയപ്പെടുത്തിയാണ് ജീവനക്കാര്‍ ജോലിചെയ്യുന്നത്.
കാപ്പാട് തപാലാപ്പാസിന്റെ നിലവിലെ അവസ്ഥ ഇതാണ്. ഡിസംബര്‍ മാസം മുതലുള്ള തപാലുരുപ്പിടികള്‍ ഇവിടെ കെട്ടിക്കിടക്കുന്നു.ചോലോറ, കാപ്പാട് , തിലാനൂര്‍ , മേഖലകളിലെ ജനങ്ങള്‍ക്ക് ലഭിക്കേണ്ട അറിയിപ്പുകള്, ജോലിപ്രവേശന ഉത്തരവുകള്‍ ,ബാങ്ക് ഇടപാട് രേഖകള്‍ തുടങ്ങി എല്ലാം ഇവിടെ ചാക്കുകളിലായി കെട്ടിക്കിടക്കുകയാണ്. മാസങ്ങളായി പോസ്റ്റുമാന് ഇല്ലാത്തതാണ് തപാലുകള്‍ മുടങ്ങാന്‍ കാരണമെന്നാണ് വിശദീകരണം
ഒരു വനിത പോസ്റ്റുമാസ്റ്റര്‍ മാത്രം ജോലി ചെയ്യുന്ന ഒാഫീസ് കെട്ടിടത്തിന്റെ അവസ്ഥയാണെങ്കില്‍ അതിലും ഭീകരം. ഏതുനിമിഷവും ഇടിഞ്ഞ് വീഴാറായ ഈ കുടുസുമുറിയിലാണ് ജോലി.വിണ്ടു കീറിയ ചുവരുകളും ചിതലരിച്ച് പലകകളും അടര്‍ന്നുവീഴാറായ മച്ചുമെല്ലാം ഭയപ്പാടുണ്ടാകുന്ന കാഴ്ചകളാണ്. നാട്ടുകാരും ജീവനക്കാരും പലതവണ പരാതി നല്‍കിട്ടും ഇതുവരെ പരിഹാരം നടപടികള്‍മാത്രം ഉണ്ടായിട്ടില്ല. തപാലുകള്‍ സമയത്തിന് കിട്ടാത്തിന്റെ ദുരിതത്തിനൊപ്പം ഒരു ദുരന്തകാഴ്ചക്കുകൂടി സാക്ഷിയാകേണ്ടി വരുമോ എന്ന പേടിയാണ് പ്രദേശവാസികള്‍ക്ക്.