പ്രകൃതിസംരക്ഷണത്തിന്റെ സന്ദേശവുമായി കോഴിക്കോട് നിന്ന് ഒരു സംഘം ലക്ഷദ്വീപിലേയ്ക്ക്. പരിസ്ഥിതി സംരക്ഷണത്തിനായി കോഴിക്കോട് ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന നിറവിന്റെ പ്രവർത്തകരാണ് ദ്വീപ്നിവാസികൾക്ക് ബോധവൽക്കരണവുമായി പുറപ്പെടുന്നത്.
പ്രകൃതിസംരക്ഷണവും, ജൈവകൃഷിയും, മാലിന്യസംസ്ക്കണവുമെല്ലാം ഉൾപ്പെടുത്തിയ തെരുവുനാടകങ്ങളിലൂടെ ദ്വീപ് നിവാസികളെ ബോധവൽക്കരിക്കാനാണ് നിറവിന്റെ ലക്ഷ്യം. ചൊവ്വാഴ്ചയാണ് പതിനഞ്ചംഗ സംഘം യാത്രതിരിക്കുന്നത്. നിറവിന്റെ പ്രവർത്തനങ്ങൾ ശ്രദ്ധയിൽപ്പെട്ട ആന്ത്രോത്ത് ദ്വീപിലെ വേവ്സ് ചാരിറ്റബിൾ ട്രസ്റ്റിന്റെ ക്ഷണമനുസരിച്ചാണ് യാത്ര.
പ്രകൃതിസംരക്ഷണം മുഖ്യപ്രമേയമാക്കിയ തെരുവ്നാടകത്തിന്റെ രചന നിർവഹിച്ചിരിക്കുന്നത് ബിടെക് വിദ്യാർഥിനിയായ പി.ടി.അഞ്ജലിയാണ്. നിറവിലെ കലാകാരന്മാരാണ് ബോധവൽക്കരണ പരിപാടികളിൽ പങ്കെടുക്കുന്നത്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലേയ്ക്കും പ്രവർത്തങ്ങൾ വ്യാപിപ്പിക്കാൻ നിറവിന് പദ്ധതിയുണ്ട്.