കണ്ണൂര്‍ പയ്യന്നൂര്‍ സ്വദേശി രമണിക്കും കുടുംബത്തിനും ലുലൂ ഗ്രൂപ്പ് എം.ഡി എം.എ.യൂസഫലി വാഗ്ദാനം ചെയ്ത അഞ്ചുലക്ഷം രൂപയുടെ ധനസഹായം കൈമാറി. സ്താനാര്‍ബുദത്തിന്റെ പിടിയില്‍പ്പെട്ട് ദുരിതജീവിതം നയിക്കുന്ന രമണിയെക്കുറിച്ചുള്ള മനോരമ ന്യൂസ് വാര്‍ത്തയെ തുടര്‍ന്ന് ഒട്ടേറെ പേര് സഹായവുമായി എത്തുന്നുണ്ട്.
രമണിയുടേയും കുടുംബത്തിന്റേയും വീടിന് സമീപത്തെ വായനശാലയിലായിരുന്നു ചടങ്ങ്. കാങ്കോല്‍ ആലപ്പുറം പഞ്ചായത്ത് പ്രസിഡന്റ് സി.ഉഷയുടേയും പയ്യന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി. സത്യപാലന്റേയും സാന്നിധ്യത്തില്‍ ലുലു ഗ്രൂപ്പ് പ്രതിനിധികള്‍ അഞ്ചുലക്ഷം രൂപയുടെ ചെക്ക് കൈമാറി. അര്ബുദരോധബാധിതയായ രമണിയുടെ തുടര്ചികില്ക്കായി പണം വിനിയോഗിക്കും.
ഭര്‍ത്താവ് കുഞ്ഞിരാമനും ഹൃദ്രോഗം പിടിപെട്ടതോടെ രമണിയുടെ ചികില്സമുടങ്ങിയിരുന്നു.രമണിയുടേയും കുടുംബത്തിന്റേയും ദുരിതം മനോരമ ന്യൂസ് കേരളകാന്‍ പരമ്പരയിലൂടെ കണ്ടറിഞ്ഞാണ് എംഎ യൂസഫലി അഞ്ചുലക്ഷം രൂപ വാഗ്ദാനം ചെയ്തത്. നാട്ടുകാരുടെ നേതൃത്വത്തിലും പണംപിരിച്ച് രമണിയുടെ കുടുംബത്തെ ജീവിതത്തിലേക്ക് മടക്കികൊണ്ടുവരാനാണ് ശ്രമം.